കര്‍മ റോഡ് പൂര്‍ത്തീകരിക്കാന്‍ പുതിയ കര്‍മപദ്ധതികള്‍
പൊന്നാനി: പൊന്നാനിയിലെ തീരദേശ റോഡായ കര്‍മ റോഡ് പൂര്‍ത്തിയാക്കാന്‍ പുതിയ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചു.
ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചത്. ചമ്രവട്ടം പാലം മുതല്‍ ഹാര്‍ബര്‍ വരെ നീളുന്ന ഈ പുഴയോര പാലത്തിന്റെ അഞ്ചു കിലോമീറ്റര്‍ നീളം വരുന്ന ഭാഗം കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുതന്നെ പൂര്‍ത്തികരിച്ചിരുന്നു.
ഇത്തവണ സ്പീക്കറുടെ ഇടപെടലിനെ തുടര്‍ന്ന് 32 കോടി രൂപ അനുവദിച്ചിരുന്നു. കനോലി കനാലിന് കുറുകെയുള്ള പാലം ഉള്‍പ്പെടയാണ് രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുക.
പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍തന്നെ ഉന്നതതല യോഗം ചേര്‍ന്നത്.
ഒക്ടോബര്‍ മാസത്തോടെ പദ്ധതിയുടെ ഡി.പി.ആര് തയാറാക്കാനും നവംബര്‍ മാസത്തോടെ നിര്‍മാണങ്ങള്‍ ആരംഭിക്കാനുമാണ് യോഗത്തില്‍ തീരുമാനിച്ചത്.
യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു പുറമേ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി. സുധാകരന്, ടി.എ തോമസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സുബ്രതാ ബിശ്വാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."