മങ്കടയിലെ കുടിവെള്ള പ്രശ്നം; ഉടന്‍ പരിഹരിക്കണമെന്ന് യു.ഡി.എഫ്
മങ്കട: പട്ടികജാതി കോളനികളിലെ കുടിവെള്ള പദ്ധതികളോട് മങ്കട പഞ്ചായത്ത് ഭരണസമിതി കാണിക്കുന്ന ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണമെന്നും കുടിവെള്ള പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണാന്‍ പഞ്ചായത്ത് മുന്നോട്ട് വരണമെന്നും മങ്കട പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മങ്കട ഞാറക്കാട്, കര്‍ക്കിടകം മണ്ണാര്‍കുണ്ടില്‍ കോളനികളിലെ കുടിവെള്ളമാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. എന്നാല്‍ യാതൊരു പരിഹാര നടപടിയും പഞ്ചായത്ത് അധികൃതര്‍ കൈകൊണ്ടിട്ടില്ല. മുന്‍പ് വാട്ടര്‍ അതോറിറ്റിയുടെ കീഴിലായിരുന്ന ഞാറക്കാട് കോളനി കുടിവെള്ള പദ്ധതിയും, കൂട്ടില്‍ ആലുംകുന്ന് കോളനി കുടിവെള്ള പദ്ധതിയും നടത്തിപ്പിനായി സര്‍ക്കാര്‍ പഞ്ചായത്തിനെ ഏല്‍പ്പിച്ചിരുന്നതാണ്.
ഇടത് സര്‍ക്കാറും, ഇടത് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും ജനങ്ങളെ വഞ്ചിക്കുകയാണെന്നും യു.ഡി.എഫ് കുറ്റപ്പെടുത്തി.
ഞാറക്കാട് കോളനി പദ്ധതിക്കായി ഏകദേശം 5000 രൂപ വൈദ്യുതി ചാര്‍ജും, 900 രൂപ കൂലിയും, കൂടാതെ മാസത്തില്‍ വരുന്ന ഭാരിച്ച അറ്റകുറ്റപ്പണി ചാര്‍ജും ഇനി മുതല്‍ ഗുണഭോക്താക്കള്‍ വഹിക്കണമെന്നാണ് ഇപ്പോള്‍ മങ്കട പഞ്ചായത്തിന്റെ നിലപാട്.
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ യു.ഡി.എഫ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. ടി.അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. അഡ്വ.ടി.കുഞ്ഞാലി, അഡ്വ.കെ.അസ്ഗര്‍ അലി, സലാം തയ്യില്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഷക്കീല്‍ മാസ്റ്റര്‍, പി.കെ മുഹമ്മദ്, കളത്തില്‍ മുഹമ്മദാലി, അസീസ് കൂട്ടില്‍, പി.പി.മരക്കാര്‍ എന്ന വാപ്പു, വി.കെ മന്‍സൂര്‍, കെ.ബക്കര്‍ ഹാജി, ടി.ടി ബഷീര്‍ എന്ന മണി, കെ.അബ്ദുഹാജി, മജീദ് സംസാരിച്ചു.
അതിനിടെ കൂട്ടില്‍ ആലുംകുന്ന് കോളനി കുടിവെള്ള പദ്ധതി നിര്‍ത്തലാക്കാനുള്ള പഞ്ചായത്ത് നീക്കം ഉപേക്ഷിക്കണമെന്ന് കൂട്ടില്‍ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. വി.ടി അസീസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."