HOME
DETAILS
MAL
കണ്ണൂരില്‍ പ്രവേശിക്കാനുള്ള പി.ജയരാജന്റെ ഹരജി തള്ളി
backup
May 09 2016 | 09:05 AM
തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ 25 ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജന്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളി. തലശേരി സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. മെയ് 17,18 തിയ്യതികളില്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാണ് ജയരാജന്‍ ആവശ്യപ്പെട്ടിരുന്നത്. ചികിത്സയ്ക്കായും കാരായി രാജന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനുമായിട്ടാണ് കണ്ണൂരില്‍ പ്രവേശിക്കണമെന്ന ആവശ്യവുമായി ജയരാജന്‍ കോടതിയെ സമീപിച്ചത്.
കതിരൂര്‍ മനോജ് വധക്കേസില്‍ അന്തിമകുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കോടതി വിലക്കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ദിവസം കണ്ണൂരില്‍ പ്രവേശിക്കാനും വോട്ട് രേഖപ്പെടുത്താനും കോടതി അനുവാദം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."