സലഫി സംഘടനകള്‍ തീവ്രവാദികളെ സൃഷ്ടിക്കുന്നു: പി ജയരാജന്‍
പെരിങ്ങത്തൂര്‍: ജനങ്ങള്‍ക്കിടയില്‍ പുരോഗമന പ്രസ്ഥാനം എന്ന വ്യാജ പ്രതീതിയുണ്ടാക്കി കൊണ്ട് സലഫി സംഘടനകള്‍ നാട്ടില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതായി സി.പി.എം ജില്ല സെക്രട്ടറി പി ജയരാജന്‍.
ഭീകരതയ്ക്ക് മതമില്ല, രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തുക എന്ന മുദ്യാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ പാനൂര്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രത പരേഡിന്റെ സമാപന പെതുയോഗം പെരിങ്ങത്തൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സലഫിസത്തിന്റെ സൃഷ്ടികളാണ് തീവ്രവാദത്തിന്റെ പേരില്‍ പിടിക്കപ്പെട്ട യുവാക്കള്‍. ഇതിന്റെ മറ്റൊരു പതിപ്പായാണ് ശശികല ടീച്ചര്‍ നേതൃത്വം കൊടുക്കുന്ന ഹിന്ദു ഐക്യവേദിയും പ്രവര്‍ത്തിക്കുന്നത്. ഇത് മനസിലാക്കി കൊണ്ടു ജനങ്ങള്‍ ഇവര്‍ക്കെതിരായി ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും പി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.
എം.പി ബൈജു അധ്യക്ഷനായി. ജില്ല കമ്മിറ്റിയംഗം പി ഹരിന്ദ്രന്‍, വി.പി.പി മുസ്തഫ, വി കെ സനോജ്, എന്‍ അനൂപ്, എ.പി നന്ദനന്‍, വി.പി രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."