കേരകര്‍ഷകര്‍ ആശങ്കയില്‍ കര്‍ഷകര്‍ക്കു നഷ്ടപരിഹാരം കിട്ടിയില്ല
തെങ്ങുകളുടെ മണ്ട കരിയല്‍ പതിവാകുന്നു
നീലേശ്വരം: ഓരോ വര്‍ഷവും ജില്ലയില്‍ മണ്ട കരിഞ്ഞ തെങ്ങുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതു കേരകര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ വേനലില്‍ മാത്രം 10,765 തെങ്ങുകളാണു ജില്ലയില്‍ കരിഞ്ഞുണങ്ങിയത്. തെങ്ങിനു ധനസഹായമാവശ്യപ്പെട്ടുകൊണ്ടു കൃഷിവകുപ്പിനു ലഭിച്ച അപേക്ഷകള്‍ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. കണക്കുകളനുസരിച്ചു മടിക്കൈ പഞ്ചായത്തിലാണു കൂടുതല്‍ തെങ്ങുകള്‍ കരിഞ്ഞുണങ്ങിയിട്ടുള്ളത്. പൂഴി പ്രദേശങ്ങളിലും ഇടനാടന്‍ മേഖലയിലുമാണു കൂടുതല്‍ നാശം നേരിട്ടത്.
അതേസമയം കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ലെന്ന പരാതിയുണ്ട്. ജൈവജില്ലയായി പ്രഖ്യാപിച്ചതോടെ രാസവളങ്ങളുടെ ഉപയോഗം നിലച്ചതിനാല്‍ മണ്ണില്‍ പൊട്ടാസ്യത്തിന്റെ അളവു കുറഞ്ഞതാണു തെങ്ങുകളുടെ വാട്ടത്തിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മതിയായ അളവില്‍ പൊട്ടാസ്യം ലഭിച്ചാലും പൂര്‍വസ്ഥിതിയിലെത്താന്‍ മൂന്നുവര്‍ഷമെങ്കിലും വേണ്ടിവരുമെന്നും വിദഗ്ദര്‍ പറയുന്നു. ഇത്തവണ ജില്ലയിലെ മഴയുടെ അളവു 25 ശതമാനത്തോളം കുറഞ്ഞതു തെങ്ങുകളുടെ വാട്ടം കൂട്ടാന്‍ കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."