HOME
DETAILS
MAL
മോദിയുടെ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യപ്പെടുത്തി ബി.ജെ.പി; വ്യാജമെന്ന് എ.എ.പി
backup
May 09 2016 | 12:05 PM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പരസ്യപ്പെടുത്തി. ഡല്‍ഹി സര്‍വകലാശാലയില്‍നിന്നുള്ള ബിരുദത്തിന്റെയും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്നുള്ള ബിരുദാനന്തരബിരുദത്തിന്റെയും സര്‍ട്ടിഫിക്കറ്റുകളാണ് പുറത്തുവിട്ടത്.
എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
വിദ്യാഭ്യാസയോഗ്യതകളുടെ പേരില്‍ തെറ്റായ ആരോപണം ഉന്നയിച്ച് ആംആദ്മി പാര്‍ട്ടി മോദിയേയും രാജ്യത്തെയും അപമാനിച്ചെന്ന് സര്‍ട്ടിഫിക്കറ്റുകള്‍ മാധ്യമങ്ങള്‍ക്കു നല്കി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. സത്യം ഇതാണെന്നിരിക്കെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മാപ്പു പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
മോദി ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ബിഎ ബിരുദമെടുത്തിട്ടില്ലെന്നും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം കൃത്രിമമായി സൃഷ്ടിച്ചതാണെന്നും കേജരിവാള്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."