വാഹനങ്ങള്‍ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി
കണ്ണൂര്‍: നിരന്തരം ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓരോ ഓഫിസിലും പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചതായി ആര്.ടി.ഒ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച കാമറകളില്‍ വേഗനിയന്ത്രണം മറികടക്കുന്നതടക്കമുള്ള കുറ്റങ്ങള്‍ വാഹനങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. സ്ക്വാഡുകള്‍ ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് നോട്ടിസ് നല്‍കുകയും ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതടക്കമുള്ള ശിക്ഷാ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. ഇതിന്റെ വിവരങ്ങള്‍ ളശില ൃലാശേേമിരലരമാലൃമ ൗെൃ്ലശഹഹമിരല്യെേെലാ എന്ന ലിങ്ക് വഴി അറിയാം. ഇതേ ലിങ്കിലെ ഇ-പേമെന്റ് സംവിധാനത്തിലൂടെയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഓഫിസില്‍ നേരിട്ടോ പിഴ അടക്കാന്‍ സൗകര്യമുണ്ടാകും. നിലവില്‍ നിരീക്ഷണ കാമറ വഴി കണ്ടുപിടിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് നോട്ടിസ് ലഭിച്ചിട്ടും പിഴ അടക്കാത്തവര്‍ നവംബര്‍ 30നകം പിഴ അടക്കേണ്ടതാണ്. അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദാക്കല്‍, പ്രോസിക്യൂഷന്, രജിസ്ട്രേഷന് റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളുമെന്നും ആര്.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."