HOME
DETAILS
MAL
പ്രതീക്ഷയേകി വീണ്ടും തലശ്ശേരി-മൈസൂരു റെയില്‍പാത
backup
October 07 2016 | 06:10 AM
ഇരിട്ടി: ജില്ലയുടെ വികസന കുതിപ്പിന് പ്രതീക്ഷനല്‍കി വീണ്ടും തലശ്ശേരി-മൈസൂരു റെയില്‍വേ പാതയ്ക്കായി സര്‍വേ ആരംഭിച്ചു. ഡല്‍ഹി മെട്രോ കോര്‍പറേഷനു വേണ്ടി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐമാക്സ് ഏജന്‍സിയാണ് സര്‍വേ നടത്തുന്നത്. മൈസൂരു, ഉന്‍സൂര്‍, ഇരിട്ടി, തലശ്ശേരി എന്നീ ഭാഗങ്ങളില്‍ നടത്തുന്ന സര്‍വേ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണു പറയുന്നത്. സര്‍വേയര്‍ കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് നേതൃത്വം കൊടുക്കുന്നത്. വാഹനങ്ങളുടെ സാന്ദ്രത, ചരക്ക് ഗതാഗതങ്ങളുടെയും യാത്രക്കാരുടെയും ലഭ്യത തുടങ്ങിയ ഘടകങ്ങളാണ് സര്‍വേയില്‍ പ്രധാനമായും നോക്കുന്നത്.
പുതിയ സര്‍വേയില്‍ കിലോമീറ്ററുകള്‍ കുറച്ച് പാരിസ്ഥിക ആഘാതമില്ലാതെ എങ്ങനെ ലാഭകരമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും വിലയിരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."