കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലയച്ചു
ഇരിട്ടി: അടക്കാത്തോട് മുട്ടുമാറ്റിയില്‍ അടിതെറ്റി കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു. പരപ്പ നാല്‍ തോമസിന്റെ വീട്ടുപറമ്പിലെ പതിനഞ്ചടിയോളം താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറ്റിലാണ് കഴിഞ്ഞദിവസം രാത്രി 10.30ഓടെ ആറു വയസുള്ള കാട്ടാന കിണറ്റില്‍ വീണത്. രാത്രി തന്നെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികളെ ആന ഉപദ്രവിച്ചേക്കാം എന്ന സംശയത്തില്‍ ജനങ്ങള്‍ ജെ.സി.ബി തടഞ്ഞു. രാവിലെ കാട്ടാനയെ മയക്കുവെടിവച്ച ശേഷം പുറത്തെടുക്കാമെന്ന നിലപാടിലായിരുന്നു ജനങ്ങള്‍. ഒടുവില്‍ പുലര്‍ച്ചെ മൂന്നരയോടെ ജെ.സി.ബി ഉപയോഗിച്ച് കിണര്‍ ഇടിച്ച് താഴ്ത്തി. പരിശ്രമത്തിനൊടുവില്‍ രാവിലെ ഒന്‍പതോടെയാണ് ആനയെ കിണറ്റില്‍ നിന്നു കരയിലെത്തിക്കാനായത്. അവശനിലയിലായ കൊമ്പന്‍ പുറത്തെത്തിയതോടെ കാട്ടിലേക്ക് ഓടിമറഞ്ഞു. പേരാവൂര്‍ സി.ഐ സുനില്‍ കുമാര്‍, കേളകം എസ്.ഐ രാജേഷ്, വേണു, വനം വകുപ്പ് ജീവനക്കാര്‍, ഫയര്‍ ഫോര്‍ഴ്‌സ്, ജനപ്രതിനിധികള്‍ തുടങ്ങിയ സംഘം ആനയെ പുറത്തെടുക്കും വരെ സംഭവസ്ഥലത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."