കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി ഇന്ന് കണ്ണൂരില്‍
കണ്ണൂര്‍: കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനു കനത്ത സുരക്ഷയൊരുക്കി പൊലിസ്. സ്വാശ്രയ കോളജ് പ്രശ്‌നത്തില്‍ യു.ഡി.എഫിന്റെ സമരപരിപാടികളുടെ ഭാഗമായി രഹസ്യാന്യേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ എസ്.പി ഓഫിസില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലും പങ്കെടുക്കുന്ന ചടങ്ങുകളിലും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സുരക്ഷ ഒരുക്കും. മുഖ്യമന്ത്രി രണ്ടു ദിവസമാണ് ജില്ലയിലുണ്ടാവുക. ഇന്നു രാവിലെ 10ന് മാവിലായി മുണ്ടയോട് എ.കെ.ജി നഴ്‌സിങ് കോളജ് ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം, 11ന് മുഴപ്പാല ആനേനിമൊട്ടയില്‍ അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് ബാങ്കിന്റെ വിപുലീകരിച്ച നാളികേര സംസ്‌കരണ ഫാക്ടറി ഉദ്ഘാടനം, ഉച്ചയ്ക്ക് 12ന് മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു ബ്ലോക്ക് ഉദ്ഘാടനം, മൂന്നിന് താവത്ത് ചെറുകുന്ന് സര്‍വിസ് സഹകരണ ബാങ്ക് കോമേഴ്‌സ്യല്‍ കോംപ്ലക്‌സ് ഉദ്ഘാടനം, നാലിന് ഏഴോം സെന്‍ട്രലില്‍ ഏഴോം ഗ്രാമപഞ്ചായത്തിനുള്ള അവാര്‍ഡ് ദാനം, അഞ്ചിന് പയ്യന്നൂര്‍ കുന്നരുവില്‍ സി.വി ധനരാജ് കുടുംബസഹായ ഫണ്ട് നല്‍കല്‍, രാത്രി ഏഴിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ കണ്ണൂര്‍ ദസറ ഉദ്ഘാടനം എന്നിങ്ങനെ മുഖ്യമന്ത്രി പങ്കെടുക്കും. നാളെ രാവിലെ 9.30ന് കാടാച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം, 10ന് കണ്ണൂര്‍ കോര്‍പറേഷന്‍ സമഗ്രവികസന പദ്ധതി ഉദ്ഘാടനം, വൈകുന്നേരം അഞ്ചിന് പാട്യം ഗോപാലന്‍ സ്മാരക അവാര്‍ഡ് വിതരണം, ആറിന് വേങ്ങാട് കര്‍ഷകസംഘം ഏരിയാ പൊതുസമ്മേളനം, ഏഴിന് ചെറുമാവിലായി യു.പി സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂം കെട്ടിട ഉദ്ഘാടനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."