മിന്നലാക്രമണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സൈന്യത്തിന്: അമിത് ഷാ
ന്യൂഡല്‍ഹി: പാകിസ്താനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ മുഴുവന്‍ ക്രെഡിറ്റും സൈന്യത്തിന് തന്നെയാണെന്ന് ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ. മിന്നലാക്രമണത്തിന്‍റെ ക്രെഡിറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണത്തിനെതിരെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
സര്‍ക്കാരിനെതിരായ രാഷ്ടീയ പാര്‍ട്ടികളുടെ നിലപാട് അപലപനീയമാണ്. മോദിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെ സൈന്യം നേടിയ നേട്ടമാണ് പാക് അധീന കശ്മീരിലെ മിന്നലാക്രമണമെന്നും അദ്ദേഹം പറഞ്ഞു.
പാക് അധീന കശ്മീരില്‍ നടത്തിയ ആക്രമണത്തിന് തെളിവ് നല്‍കണമെന്നാലവശ്യപ്പെട്ട്‌കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളടക്കം നിരവധി നേതാക്കള്‍ നേരത്തെ രംഗത്തുവന്നിരുന്നു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെയും അദ്ദേഹം ശക്തമായി അപലപിച്ചു. സൈനികരുടെ രക്തത്തിനു പിന്നില്‍ ഒളിച്ചിരുന്ന് രാഷ്ട്രീയ ദല്ലാള്‍ പണി നടത്തുകയാണ് പ്രധാനമന്ത്രി എന്നായിരുന്നു രാഹുലിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."