പാകിസ്താനെ ഭീകരരാഷ്ടമായി പ്രഖ്യാപിക്കുന്നതിനോട് യോജിക്കില്ലെന്ന് യു.എസ്
വാഷിങ്ടണ്‍: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനോട് യോജിക്കില്ലെന്ന് യു.എസ്. എന്നാല്‍ അതേ സമയം ഇന്ത്യയ്ക്ക് ഭീഷണിയാവുന്ന തീവ്രവാദികള്‍ പാകിസ്താനെ സുരക്ഷിത താവളമാക്കുന്നതിനോട് എതിര്‍ക്കും. കശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ ഇന്ത്യയും പാകിസ്താനും അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ നടത്തണമെന്നും യു.എസ് പ്രതിരോധ വക്താവ് ജോണ്‍ കിര്‍ബി അഭിപ്രായപ്പെട്ടു.
പാകിസ്താന്‍ ആണവായുധങ്ങള്‍ തീവ്രവാദികളില്‍ നിന്നും സുരക്ഷിതമായി വെക്കുമെന്നും കിര്‍ബി പ്രത്യാശ പ്രകടിപ്പിച്ചു.
പാകിസ്താനെ ഭീകരരാഷ്ട്രമാക്കി പ്രഖ്യാപിക്കണമെന്ന് യു.എസ് കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനെ സര്‍ക്കാര്‍ പിന്താങ്ങുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബില്ലില്‍ പ്രത്യേകമായി ഒന്നുംതന്നെ കാണാനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അത്തരത്തിലൊരു നീക്കത്തെ പിന്തുണക്കേണ്ടതില്ലെന്നും കിര്‍ബി പറഞ്ഞു.
ആറ് ലക്ഷത്തിലധികം പേരാണ് പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഒപ്പുവെച്ചത്. കഴിഞ്ഞ ആഴ്ച്ചയാണ് ഒപ്പുകള്‍ ശേഖരിക്കുന്നത് നിര്‍ത്തിയത്.
ആര്‍.ജി എന്ന ഇനീഷ്യലില്‍ അറിയപ്പെടുന്നയാളാണ് സെപ്തംബര്‍ 21 ന് പാകിസ്താന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഓണ്‍ലൈന്‍ ഒപ്പുശേഖരണ പരിപാടി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."