2018 ഡിസംബറോടെ ഇന്ത്യ-പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കും: രാജ്നാഥ് സിങ്
ജെയ്സാല്‍മീര്‍: 2018 ഡിസംബറോട് കൂടി ഇന്ത്യ- പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തി നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരവകുപ്പു മന്ത്രി രാജ്നാഥ് സിങ് നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം
2018 ഓടെ തീരുമാനം പൂര്‍ണമായും നടപ്പാക്കും. അതിര്‍ത്തി സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡ് സ്ഥാപിക്കും. ഇതിന് പ്രത്യേകം പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിക്കുകയും പാക് പ്രകോപനം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി പ്രത്യേക യോഗം വിളിച്ചത്. ജമ്മു കശ്മീര്‍, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന് എന്നീ സ്ംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബി.എസ്.എഫ് ഉന്നത് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."