സൗമ്യാ വധക്കേസ്: പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: സൗമ്യാ വധക്കേില്‍ പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്ന് സുപ്രിംകോടതി. വധശിക്ഷ ഒഴിവാക്കിയത് പ്രോസിക്യൂഷന്റെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.
101 ശതമാനം ഉറപ്പുണ്ടെങ്കിലെ വധശിക്ഷ നല്‍കാനാവുകയുള്ളുവെന്നും സംശയത്തിന്റെ ആനുകൂല്യത്തില്‍ വധശിക്ഷ നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു.
സൗമ്യ ചാടി രക്ഷപെട്ടുവെന്നാണ് സാക്ഷി മൊഴി. ഇത് പരിഗണിച്ചാല്‍ പ്രതിക്ക് വധശിക്ഷ നല്‍കാനാകില്ല. മരണത്തിന് കാരണമായ മുറിവ് ഗോവന്ദച്ചാമിയാണ് ഉണ്ടാക്കിയതെന്നതിന് തെളിവില്ലെന്നും കോടതി വിശദീകരിച്ചു.
അതേസമയം കേസ് പഠിക്കാന്‍ സമയം ലഭിച്ചില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.ടി.സി തുളസി സുപ്രിംകോടതിയെ അറിയിച്ചു. കേസ് പഠിക്കാന്‍ സര്‍ക്കാര്‍ കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച കോടതി കേസില്‍ വാദം കേള്‍ക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റിയിട്ടുണ്ട്.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മ സുമതിയുടെയും നല്‍കിയ പുനപരിശോധന ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.
നേരെത്തെ വിധി പുറപെടുവിച്ച രജ്ഞന്‍ ഗൊഗോയുടെ അദ്ധ്യക്ഷതയിലുള്ള മുന്ന് അംഗ ബെഞ്ച് പുനപരിശോധന ഹര്‍ജി പരിഗണിച്ചത്.
സുപ്രീംകോടതി വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുകൂട്ടരും കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.
മരണകാരണമായ മുറിവുകളേല്‍പ്പിച്ച ഗോവിന്ദചാമിക്ക് അധികശിക്ഷ വിധിച്ച കോടതി കൊലപാതക കുറ്റം ഒഴിവാക്കിയതിലെ വൈരുധ്യമാണ് ഹരജിയിലൂടെ ചോദ്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."