HOME
DETAILS

ജലനിരപ്പ് വീണ്ടും താഴേക്ക്: വൈദ്യുതി ഉല്‍പ്പാദനം വെട്ടിക്കുറച്ചു

  
backup
May 09 2016 | 20:05 PM

%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a4%e0%b4%be%e0%b4%b4%e0%b5%87%e0%b4%95%e0%b5%8d
ബാസിത് ഹസന്‍ തൊടുപുഴ: വൈദ്യുതി ബോര്‍ഡ് ജല സംഭരണികളിലെ ജലനിരപ്പ് കുത്തനെ താഴുന്നതിനാല്‍ സംസ്ഥാനത്തെ ജലവൈദ്യുതി ഉല്‍പ്പാദനം വെട്ടിക്കുറച്ചു. ഇന്നലെ രാവിലെ 7 ന് അവസാനിച്ച 24 മണിക്കൂറില്‍ 8.61 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഉല്‍പ്പാദനം. കഴിഞ്ഞയാഴ്ചകളില്‍ 25 ദശലക്ഷം യൂനിറ്റിന് മുകളില്‍ ഉല്‍പ്പാദനം ഉയര്‍ത്തിയിരുന്നു. സംഭരണികളിലെ ജലനിരപ്പ് ശേഷിയുടെ 24.5 ശതമാനമായി കുറഞ്ഞു. 1046.5 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇനി അവശേഷിക്കുന്നത്. അതേസമയം കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതിയുടെ അളവ് കൂട്ടി. 60.36 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്തുനിന്നും എത്തിച്ചത്. ഇത് സമീപകാലത്തെ ഉയര്‍ന്ന അളവാണ്. ചിലയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചതുമൂലം അന്തരീക്ഷ താപനില കുറഞ്ഞതിനാല്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറഞ്ഞു. 68.93 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ഇന്നലത്തെ ഉപഭോഗം. ഇത് വൈദ്യുതി ബോര്‍ഡിന് ചെറിയ ആശ്വാസമേകുന്നുണ്ട്. കഴിഞ്ഞ 28, 29, 30 തീയതികളില്‍ 80 ദശലക്ഷം യൂനിറ്റിന് മുകളിലായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.സംസ്ഥാനത്തെ ഒന്‍പത് അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വേനല്‍മഴ ലഭിച്ചു. 4.649 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുതകുന്ന വെള്ളം ഇതുമൂലം ഒഴുകിയെത്തി. ഇടമലയാറിലാണ് കൂടുതല്‍ മഴ ലഭിച്ചത്, 21.2 മിമീ. ഇടുക്കിയുടെ വൃഷ്ടി പ്രദേശത്ത് 9.4 മി.മീ മഴ ലഭിച്ചു. ജലനിരപ്പ് അരയടി ഉയര്‍ന്ന് 2319.68 അടിയിലെത്തി. 496.1 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഇനി ഇടുക്കിയില്‍ അവശേഷിക്കുന്നത്. ഇടുക്കിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ ഇന്നലെ 2.92 ദശലക്ഷം യൂനിറ്റ് മാത്രമാണ് ഉല്‍പ്പാദിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഇവിടുത്തെ ഉല്‍പ്പാദനം 12 ദശലക്ഷം യൂനിറ്റ് വരെ ഉയര്‍ത്തിയിരുന്നു. സംഭരണശേഷിയുടെ 22.5 ശതമാനം വെള്ളമാണ് ഇനി ഇടുക്കിയില്‍ അവശേഷിക്കുന്നത്. കക്കി 8 മിമീ, ഷോളയാര്‍ 4.3, ഇടമലയാര്‍ 21.2, മാട്ടുപ്പെട്ടി 15, പൊന്മുടി 9, നേര്യമംഗലം 2, പൊരിങ്ങല്‍കുത്ത് 18, ചെങ്കുളം 7 മിമീ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. വൈദ്യുതി ബോര്‍ഡിന്റെ മറ്റ് പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെയാണ്. ഇടമലയാര്‍ 21 , പമ്പ 31, ഷോളയാര്‍ 24, മാട്ടുപ്പെട്ടി 53, പൊന്മുടി 17, നേര്യമംഗലം 70, ലോവര്‍പെരിയാര്‍ 55, കുറ്റ്യാടി 39, കുണ്ടള 13, ആനയിറങ്കല്‍ 15.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago