ഇടുക്കിയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചു പേര് മരിച്ചു
തൊടുപ്പുഴ: കട്ടപ്പനയ്ക്ക് സമീപം സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ചു പേര് മരിച്ചു. കാഞ്ഞിരപ്പള്ളി സുകോദയ റിങ് റോഡില്‍ കൊച്ചു പറമ്പില്‍ ഷൈജു (45), അച്ചാമ്മ (74), ഷൈജുവിന്റെ മകന് ഇവാന് (ഒന്നര), ജെയിന് (34), ഡ്രൈവര്‍ സിജോ(26) എന്നിവരാണ് മരിച്ചത്.
ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്ന വഴി പുഷ്പഗിരിയില്‍ വച്ചാണ് അപകടം.. വാഹനത്തില്‍ 11 പേരാണുണ്ടായിരുന്നത്.
ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ കാര്‍ എതിരെ വന്ന ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പതിനൊന്ന് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര് സംഭവസ്ഥലത്ത് വച്ചും രണ്ടു പേര് ആശുപത്രിയില്‍ വച്ചും മരിച്ചു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര് ചികില്‍സയിലാണ്.
റോഡിന്റെ വീതിക്കുറവും വാഹനങ്ങളുടെ അമിതവേഗതയുമാണ് അപകടകാരണമായി കരുതുന്നത്. അപകടത്തില്‍പ്പെട്ട കാര്‍ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."