മെഡിക്കല്‍ കോളജിന്റെ പരാധീനതകള്‍ തൊട്ടറിഞ്ഞ് ആരോഗ്യമന്ത്രി
അമ്പലപ്പുഴ :തറയില്‍ പഴയ രജിസ്റ്ററുകള്‍ വലിച്ചെറിഞ്ഞ നിലയില്‍. അത്യാഹ വിഭാഗത്തില്‍ മുകളില്‍ ചിലന്തി വല കൂട്ടം.തറ മുഴുവനും പൊട്ടിത്തകര്‍ന്ന് കിടക്കുന്നു.
ആദ്യമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ ആരോഗ്യവകുപ്പു മന്ത്രി കെ കെ.ഷൈലജ ടീച്ചറെ സ്വീകരിച്ചത് ഇവയൊക്കെയാണ്. ആശുപത്രിയ്ക്കായി ഉപകരണങ്ങള്‍ വാങ്ങുന്നതിന് അഞ്ചരകോടി രൂപ അനുവദിച്ചതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായാണ് മന്ത്രി ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. മന്ത്രി അകത്ത് കയറിയപ്പോള്‍ തന്നെ കണ്ണില്‍പ്പെട്ടത് വരാന്തയില്‍ താഴെ കിടന്ന രജിസ്റ്റര്‍. ഇത് സംബന്ധിച്ച് ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ ഇത് പഴയ രജിസ്റ്റര്‍ ആണെന്നും ഓഫീസില്‍ ഇത് സൂക്ഷിയ്ക്കാന്‍ സ്ഥലമില്ലെന്നുമായിരുന്നു ജീവനക്കാരുടെ മറുപടി.
എന്നാല്‍ ഈ പ്രവണത തുടര്‍ന്നാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയുടെ മിക്ക വിഭാഗത്തിലും മന്ത്രികയറി . പിന്നിട് അത്യാഹിത വിഭാഗത്തില്‍ മന്ത്രി എത്തിയപ്പോള്‍ ഇതിന്റെ മുകളില്‍ നിറയെ ചിലന്തി വല കിടന്നതിനെ കുറിച്ചു മന്ത്രി ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. എന്നാല്‍ ഉടന്‍ തന്നെ വല നീക്കം ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
പിന്നീട് പ്ലാസ്റ്റര്‍ മുറിയില്‍ എത്തിയപ്പോള്‍ ഡോക്ടറെ കാത്തുകിടക്കുന്ന ഒരു സ്ത്രീയെയാണ് മന്ത്രി കണ്ടത.് പിന്നീട് മന്ത്രി തന്നെ ഡോക്ടറെ വിളിച്ചു വരുത്തിവിശദീകരണം തേടുകയായിരുന്നു. വിവിധ വാര്‍ഡുകളില്‍ എത്തിയ മന്ത്രിക്ക് രോഗികളില്‍ നിന്ന് നിരവധി പരാതികളാണ് ലഭിച്ചത്. ലേബര്‍ റൂമിന് വെളിയില്‍ കൂട്ടിരിപ്പുകാര്‍ തങ്ങള്‍ക്ക് ഇരിയ്ക്കാന്‍ ഇവിടെ കസേരകള്‍ ഇല്ലന്നും ഗര്‍ഭിണികള്‍ക്ക് പോലും നില്‍ക്കേണ്ട ഗതികേടാണെന്നും ഇവിടെ ഉള്ള ഫാനുകള്‍ പോലും പ്രവര്‍ത്തന രഹിതമാണെന്നും പരാതി പറഞ്ഞു.
ഇത് പരിഹരിയ്ക്കാന്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."