കര്‍ഷകര്‍ക്ക് ആശ്വാസമായി ഇതര ജില്ലകളില്‍ നിന്നും തീറ്റപ്പുല്‍
പൂച്ചക്കാല്‍: ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി വരവ് പുല്ല് വില്പന സജീവം. എറണാകുളം ജില്ലയിലെ പൂത്തോട്ട, കാഞ്ഞിരമുറ്റം,കോട്ടയം ജില്ലയിലെ മുറിഞ്ഞപുഴ എന്നീ മേഖലകളില്‍ നിന്നുംവഞ്ചിയിലും വാഹനത്തിലുമായി ദിവസേന കൊണ്ട് വരുന്ന തീറ്റ പുല്ലുകള്‍ വാങ്ങുവാനായി നൂറുകണക്കിന് ക്ഷീരകര്‍ഷകരാണ് പൂച്ചക്കാലിലെത്തുന്നത്.
മുന്‍കാലങ്ങളില്‍ പശുക്കള്‍ക്ക് പറമ്പില്‍ നിന്നാണ് പുല്ല് ശേഖരിച്ചിരുന്നത്.എന്നാലിപ്പോള്‍ നാട്ടില്‍ പുല്ല് ലഭ്യമല്ലാത്ത സ്ഥിതിയാണ്.പാണാവള്ളി,പള്ളിപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റ പുല്ല് റോഡരികില്‍ വെച്ചുപിടിപ്പിച്ചിരുന്നു.
എന്നാല്‍ അത് വേണ്ടതുപോലെ സംരക്ഷിക്കാന്‍ ആളില്ലാതെ നശിച്ചു പോയി.തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ തീറ്റ പുല്ല് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും യാതൊരു പരിഹാരവുമുണ്ടായിട്ടില്ല.
ക്ഷീര കര്‍ഷകരുടെ വര്‍ദ്ധനവ് മൂലം പൂച്ചക്കാലില്‍ അഞ്ചോളം പുല്ല് വില്പന കേന്ദ്രങ്ങളാണുള്ളത്.കായല്‍ മാര്‍ഗ്ഗംവഞ്ചിയില്‍ കൊണ്ടുവരുന്ന പുല്ല് കാരക്കെത്തിച്ച് ചെറിയ കെട്ടുകളാക്കിയാണ് വില്‍പന നടത്തുന്നത്.ഒരു കെട്ടിന് ഇരുപത്തിയഞ്ച് രൂപയാണ് വില. ഒരു ദിവസം ഒരു പശുവിനായി ആറോളം കെട്ടുകളാണ് വേണ്ടിവരുന്നത്.ഇതിന് പുറമെ ഒരു ചാക്കിന് നൂറ് രൂപ തോതിലും പുല്ല് നല്‍കുന്നുണ്ട്.
വടുതല,പാണാവള്ളി,തൈക്കാട്ടുശ്ശേരി,പള്ളിപ്പുറം മേഖലകളിലുള്ള ക്ഷീര കര്‍ഷകര്‍ വാഹനങ്ങളിലെത്തിയാണ് ആവശ്യമായ പുല്ല് കൊണ്ടുപോകുന്നത്.
പൂച്ചക്കാലില്‍ മുടങ്ങാതെ വള്ളത്തില്‍ തീറ്റ പുല്ലെത്തിക്കുന്നത് പാണാവള്ളി സ്വദേശികളായ രണ്ട് സ്ത്രീകളാണ്.
ഇവര്‍ സ്വന്തമായി വഞ്ചി തുഴഞ്ഞ് രാവിലെ മുറിഞ്ഞപുഴ ഭാഗങ്ങളില്‍ നിന്നും പുല്ല് ശേഖരിച്ച് വൈകുന്നേരങ്ങളില്‍ വില്പന കേന്ദ്രത്തിലെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."