പ്രതികളുമായി തിരിച്ചറിയല്‍ പരേഡ് നടത്തി
നാദാപുരം: വെള്ളൂരില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിയല്‍ പരേഡിനു വിധേയമാക്കി. കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ്ചെയ്ത സി.പി.എം പ്രവര്‍ത്തകരായ തലശ്ശേരി വടക്കുമ്പാട്ടെ തെക്കേകണ്ണോളി ശ്രീജിത്ത്, പാനൂര്‍ പാട്യത്തെ വിജേഷ് എന്നിവരെയാണ് ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ഹാജരാക്കിയത്.
അതിനിടെ തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങിയിരുന്ന മറ്റൊരു പ്രതി വെള്ളൂരിലെ അമ്പലത്തും താഴക്കുനി ഷാജിയെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. ഇതേസമയത്തു പ്രതികള്‍ സഞ്ചരിച്ച വാഹനം ഓടിച്ച തോട്ടില്പ്പാല കുണ്ടുതോട്ടിലെ രാജീവന്റെ തെളിവെടുപ്പും പൂര്‍ത്തിയായി. അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇയാളെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
കേസില്‍ പത്തുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ ഒന്‍പതുപേരും റിമാന്‍ഡിലാണുള്ളത്. നാലുപേരെ കൂടി പിടികൂടാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."