പേരാമ്പ്ര മണ്ഡലം വികസന സെമിനാര്‍ ഇന്ന്
പേരാമ്പ്ര: മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പകരുന്നതിന് വേണ്ടി നടത്തുന്ന പേരാമ്പ്ര മണ്ഡലം വികസന മിഷന് വികസന സെമിനാര്‍ ഇന്ന് നടക്കും. പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സെമിനാര്‍.
രാവിലെ 10ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര എം.എല്‍.എയും മന്ത്രിയുമായ ടി.പി രാമകൃഷ്ണന് അധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
മണ്ഡലത്തിന്റെ വികസന സാധ്യതകളും പദ്ധതികളും ചര്‍ച്ച ചെയ്യുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും വേണ്ടിയാണ് വികസന മിഷന് പദ്ധതി തയ്യാറാക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രസിദ്ധീകരിച്ച നിയോജക മണ്ഡലം പ്രകടനപത്രികയുടെയും ഈ സെമിനാറിന്റെ മുന്നോടിയായി നടന്ന ശില്പശാലയില് ഉയര്‍ന്നു വന്ന നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ അമ്പതോളം പ്രൊജക്ടുകളുടെ കരട് രൂപം സെമിനാറില്‍ വിശദമായ ചര്‍ച്ചക്ക് വിധേയമാക്കും.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദഗ്ദര്‍,സാമൂഹ്യ സംഘടനകള്‍, സി ഡി എസ് അംഗങ്ങള്‍, പാടശേഖര സമിതി ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സന്നദ്ധ സംഘടനകള്‍,വ്യാപാര സംഘടനാ നേതാക്കള്‍, വര്‍ഗ ബഹുജന സംഘടനാ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് (ഇഗവേണ്സ്),സജി ഗോപിനാഥ് (സുഭിക്ഷ ഫുഡ് പാര്‍ക്ക്),
യു ജയകുമാരന്‍( നെല്പാടങ്ങളുടെ സംരക്ഷണം തരിശുരഹിത മണ്ഡലം ) രമേശന് പലേരി (നിര്‍മ്മാണമേഖലയിലെ ആധുനിക സാങ്കേതിക വിദ്യകള്‍ ) പൊ ഫ: ടി പി കുഞ്ഞിക്കണ്ണന് (വിവാദ്യാസ മേഖലയുടെ സാധ്യതകള്‍ ) ജെ.ഹരികൃഷ്ണന് (നൈപുണ്യവികസനവും തൊഴില്‍ സാധ്യതകളും)എം സലിം (വ്യവസായ സാധ്യതകള്‍ ) എന്നിവര്‍ വിഷയം അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."