HOME
DETAILS
MAL
വെള്ളാപ്പള്ളിയുടെ വാക്കുകളെ ഭയം; എന്‍.ഡി.എ വേദികളിലെ പ്രസംഗത്തിന് അപ്രഖ്യാപിത വിലക്ക്
backup
May 09 2016 | 23:05 PM
യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: വാക്കുകള്‍ കൈവിട്ടു പോകുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എന്‍.ഡി.എ വേദികളിലെ പ്രസംഗ പീഠത്തിന് മുന്നില്‍ അപ്രഖ്യാപിത വിലക്ക്. പ്രധാനമന്ത്രി എത്തിയ പാലക്കാട്ടേയും കുട്ടനാട്ടിലെയും വേദികളില്‍ പ്രസംഗിക്കാന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിക്ക് ബി.ജെ.പി അവസരം നിഷേധിച്ചിരുന്നു.
വലിയ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വാവിട്ട വാക്കുമായി വെള്ളാപ്പള്ളി കത്തിക്കയറിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയത്താലാണ് പ്രസംഗത്തിന് അവസരം നിഷേധിച്ചതെന്നാണ് സൂചന. പാലക്കാട്ടെ പരിപാടിയില്‍ വെള്ളാപ്പള്ളിയെ അപമാനിച്ചെന്ന വിവാദവും ഇതിനിടെ ഉയര്‍ന്നിരുന്നു. ഉടുമ്പന്‍ച്ചോലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എം മണിക്കെതിരേയും പീരുമേട്ടില്‍ ഇ.എസ് ബിജിമോള്‍ക്ക് എതിരേയും വെള്ളാപ്പള്ളി പ്രസംഗിച്ചത് വിവാദമായിരുന്നു. ഇതും പ്രാസംഗികരുടെ പട്ടികയില്‍ നിന്നും വെള്ളാപ്പള്ളിയെ ഒഴിവാക്കുന്നതിന് കാരണമായിട്ടുണ്ട്. കുട്ടനാട്ടിലെ എടത്വായില്‍ നടന്ന എന്‍.ഡി.എ തെരഞ്ഞെടുപ്പ് യോഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രസംഗിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍. എന്നാല്‍ അതിനുള്ള അവസരം വെള്ളാപ്പള്ളിക്ക് ലഭിച്ചില്ല. പകരം വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്.എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പ്രീതി നടേശനാണ് പ്രസംഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യോഗങ്ങളില്‍ പ്രധാനപ്പെട്ട നേതാക്കളാരും പ്രസംഗിക്കേണ്ടെന്ന് മുന്‍കൂട്ടി തന്നെ ആര്‍.എസ്.എസ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നതായും സൂചനയുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വെള്ളാപ്പള്ളിയെ പോലെ ഒരാള്‍ പ്രസംഗിച്ചാല്‍ ലഭിക്കാവുന്ന മാധ്യമ ശ്രദ്ധ മോദിയക്ക് ലഭിക്കാവുന്ന അപ്രമാദിത്വം കവരുമെന്നതിന് കാരണമാകുമെന്ന് ആര്‍.എസ്.എസിന്റെ ഇടപെടലും ഇതിന് പിന്നിലുണ്ട്.
പാലക്കാട് ഉള്‍പ്പടെ എന്‍.ഡി.എ വേദികളില്‍ നേരിടേണ്ടിവന്ന അവഗണനയില്‍ വെള്ളാപ്പള്ളി നടേശന്‍ പ്രതിഷേധത്തിലാണ്. ബി.ഡി.ജെ.എസ് അണികളും ബി.ജെ.പിയുടെ നടപടിയില്‍ നീരസമുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ നീരസം പരസ്യമായി പ്രകടിപ്പിക്കരുതെന്ന നിര്‍ദേശം ബി.ഡി.ജെ.എസ് നേതൃത്വം അണികള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ പ്രത്യേക ഹെലികോപ്റ്റര്‍ നല്‍കി വെള്ളാപ്പള്ളിയെ ബി.ജെ.പി നേതൃത്വം രംഗത്തിറക്കുകയായിരുന്നു. വെള്ളാപ്പള്ളിയും ഭാര്യയുമാണ് ഈ ഹെലികോപ്റ്ററില്‍ പ്രചാരണത്തിനായി യാത്ര നടത്തിയത്. തുഷാര്‍ വെള്ളാപ്പള്ളി സുരേഷ് ഗോപിക്കൊപ്പം ഹെലികോപ്റ്ററില്‍ ചിലയിടങ്ങളില്‍ പ്രചാരണത്തിന് എത്തിയിരുന്നു.
ഇതിനിടെ പ്രധാനമന്ത്രി ഉള്‍പ്പടെ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പരിപാടികളില്‍ വെള്ളാപ്പള്ളിക്കും ഭാര്യയ്ക്കും പുത്രനും പാര്‍ട്ടി അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കും മാത്രം പരിഗണന നല്‍കുന്നതില്‍ ബി.ഡി.ജെ.എസിലെ മറ്റു നേതാക്കള്‍ അസ്വസ്ഥരാണ്. കുടുംബ പാര്‍ട്ടിയായി ബി.ഡി.ജെ.എസിനെ മാറ്റുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."