HOME
DETAILS
MAL
ഉത്തരാഖണ്ഡ് വിശ്വാസവോട്ടെടുപ്പ് ഇന്ന്; വിമതര്‍ക്ക് പങ്കെടുക്കാനാവില്ല
backup
May 10 2016 | 06:05 AM
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. അയോഗ്യരായ ഒന്‍പത് കോണ്‍ഗ്രസ് വിമത എംഎല്‍എ മാര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ല. അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ ഹര്‍ജി ഇന്നലെ ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. വിഷയത്തില്‍ ഉടനെ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. 9 എംഎല്‍എമാര്‍ക്ക് അയോഗ്യത വന്നതോടെ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 61 ആയി.
രാവിലെ 11 മണിക്ക് നിയമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന രണ്ടു മണിക്കൂര്‍ നേരം സംസ്ഥാനത്തെ രാഷ്ട്രപതിഭരണം സുപ്രീംകോടതി മരവിപ്പിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്റെ ഫലവും വീഡിയോയും ഉള്‍പ്പെടെയുള്ള രേഖകള്‍ മുദ്രവെച്ച കവറില്‍ ബുധനാഴ്ച രാവിലെ 10.30ന് സുപ്രീംകോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്നും ഉത്തരവുണ്ട്.വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ വെള്ളിയാഴ്ച്ചയാണ് സുപ്രിംകോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."