HOME
DETAILS
MAL
രണ്ട് ലക്ഷത്തോളം വിവരങ്ങളടങ്ങിയ പാനമരേഖകള്‍ ഓണ്‍ലൈനില്‍
backup
May 10 2016 | 06:05 AM
വാഷിംഗ്ടണ്‍: ലോകമെമ്പാടുമുള്ള രാഷ്ട്രതലവന്മാരുള്‍പ്പെടെ പ്രമുഖരുടെ രഹസ്യരേഖകള്‍ പുറത്തുവിട്ട പാനമ രേഖകള്‍ ഓണ്‍ലൈനില്‍.രണ്ടു ലക്ഷത്തോളം അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ ഐ.സി.ജെ.എസ് ആണ് രേഖകള്‍ പുറത്തുവിട്ടത്.
മൂന്നര ലക്ഷത്തോളം പേരുടെ രഹസ്യനിക്ഷേപം സംബന്ധിച്ച വിവരങ്ങളാണ് ഇതിലുള്ളത്. എന്നാല്‍ ഒന്നരകോടിയോളം വരുന്ന രേഖകളുടെ ചെറിയ ഭാഗം മാത്രമാണ് ഇപ്പോള്‍ പരസ്യമാക്കിയിരിക്കുന്നത്.offshoreleaks.icij.org എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ ആര്‍ക്കും വിവരങ്ങള്‍ പരിശോധിക്കാം.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുട്ടിന്‍, ബ്രീട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, നടന്‍ ജാക്കിച്ചാന്‍ തുടങ്ങിയവരും ഇന്ത്യയില്‍ നിന്നുള്ള അമിതാബ് ബച്ചന്‍ , മരുമകള്‍ ഐശ്വര്യ റായ് തുടങ്ങി ചില മലയാളികള്‍ വരെ പാനമ രേഖകളില്‍ ഇടംപിടിച്ചിട്ടുണ്ട്.വ്യാജകമ്പനികളുടെ പേരില്‍ കള്ളപ്പണനിക്ഷേപം നടത്താന്‍ സഹായിക്കുന്ന പാനമ ആസ്ഥാനമായ മൊസാക്ക് ഫോണ്‍സെക്ക എന്ന കമ്പനിയില്‍നിന്നാണ് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."