റേഷന്‍ ഡീേലഴ്സ് കലക്ടറേറ്റ് ധര്‍ണ
കല്‍പ്പറ്റ: ഓള് കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യസുരക്ഷ ഉടന്‍ നടപ്പിലാക്കുക, കംപ്യൂട്ടര്‍ വല്‍ക്കരണം വേഗത്തിലാക്കുക, കമ്മിഷന് കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, അനാവശ്യ കട പരിശോധന ഒഴിവാക്കുക, റേഷന്‍ പഞ്ചസാരയും ആട്ടയും കടകളില്‍ എത്തിച്ചു നല്‍കുക, റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാനും മതിയായ വേതനം നല്‍കുക, വെട്ടികുറച്ച എ.പി.എല്‍ അരിവിഹിതം പുനസ്ഥാപിക്കുക, മണ്ണെണ്ണ വെട്ടിക്കുറച്ചത് പുനസ്ഥാപിക്കുക, പുതിയ റേഷന്‍ കാര്‍ഡ് വിതരണം ഉടന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.
വര്‍ക്കിങ് പ്രസിഡന്റ് സി.കെ ശ്രീധരന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.പി അനിരുദ്ധന്, ഷാജി യവനാര്‍ക്കുളം, പി.വി പ്രേമരാജന്‍, പി. ഷറഫുദ്ദീന്, നൗഷാദ് മുട്ടില്‍, ശാന്ത രാജീവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."