HOME
DETAILS
MAL
പ്ലസ് ടു വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ ജെ.ഡി.യു നേതാവിന്റെ മകന് അറസ്റ്റില്‍
backup
May 10 2016 | 06:05 AM
പട്ന: പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ജെ.ഡി.യു നേതാവിന്റെ മകനെ പൊലിസ് അറസ്റ്റ് ചെയ്തു. ജെ.ഡി.യു എം.എല്‍.എ മനോരമ ദേവിയുടെ മകന് റോക്കി യാദവ് ആണ് അറസ്റ്റിലായത്. തന്റെ കാര്‍ മറികടന്നതിനാണ് 19 കാരനായ ആദിത്യ സച്ച്ദേവയെ റോക്കി കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പിതാവിന്റെ ഫാക്ടറിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.പൊലിസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കാറിനെ മറികടന്ന ആദിത്യയുടെ കാറിന്റെ ടയറിനാണ് വെടിവെച്ചതെന്നും ലക്ഷ്യം മാറി കാറിലിരിക്കുന്ന ആദിത്യയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു എന്നും റോക്കി പൊലിസിനോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കാറില്‍ കൂടെ ഉണ്ടായിരുന്ന റോക്കിയുടെ പിതാവ് ബിന്ദേശ്വരി യാദവിനേയും പൊലിസ് സുരക്ഷാ ഉദ്യോഗസ്ഥനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."