സമരങ്ങളെ അടിച്ചമര്‍ത്തിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും: എം.പി നവാസ്
കല്‍പ്പറ്റ: സ്വാശ്രയ വിഷയത്തില്‍ ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെയും യുവജനങ്ങളെയും പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് അഭിപ്രായപ്പെട്ടു. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കാംപസ് റൈഡിന് ജില്ലയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നാരംഭിച്ച റൈഡ് എന്‍.എം.എസ്.എം ഗവ. കോളജ് കല്‍പ്പറ്റ, സി.എം കോളജ് പനമരം, ഇമാം ഗസാലി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കൂളിവയല്‍, മാനന്തവാടി എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. കാ ംപസ് റൈഡിനു ഷരീഫ് വടക്കയില്‍, കെ.കെ.എ അസീസ്, ലുഖ്മാനുല്‍ ഹകീം വി.പി.സി, റിയാസ് കല്ലുവയല്‍, ടി. അസീസ്, എം.പി ഹഫീസലി, അര്‍ശാദ് പനമരം, ഷിഹാബ് കാര്യകത്ത്, അസറുദ്ദീന്‍ കല്ലായി, ഇ.പി ജലീല്‍, മുനീര്‍ വടകര, മുനവ്വറലി സാദത്ത്, അഷ്‌കര്‍ പടയന്‍ നേതൃത്വം നല്‍കി. അജ്മല്‍, നിയാസ്, ജിഷാം, മുബഷിര്‍, ഷഫീഖ്, നിസാം, ജാബിര്‍, റമീസ്, റിഷാദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."