ആദിവാസി വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ ഐ.എസ്.ആര്.ഒ
മാനന്തവാടി: ആദിവാസി വിഭാഗം വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തിയെടുത്ത് അവരെ സമൂഹത്തിന്റ മുഖ്യധാരയിലെത്തിക്കുന്നതിനായുള്ള ഇന്ത്യന്‍ സാറ്റലൈറ്റ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ പരിശീലന ക്ലാസുകള്‍ ജില്ലയില്‍ ആരംഭിച്ചു. ആദ്യമായാണ് ജില്ലയില്‍ ഐ.എസ്.ആര്.ഒ ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കുന്നത്. ലോക ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ചാണ് 10 വരെ പദ്ധതി നടപ്പാക്കുന്നത്.
ശാസ്ത്രലോകവുമായി ബന്ധപ്പെട്ട അറിവുകള്‍ വര്‍ധിപ്പിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014ല്‍ തിരുവനന്തപുരത്താണ് പ്രത്യേക ക്ലാസുകള്‍ ആരംഭിച്ചത്.
പന്നോക്ക മേഖലകൂടിയായ ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കു ശാസ്ത്രം, ശാസ്ത്രലോകത്തെ പുതിയ കണ്ടുപിടിത്തങ്ങള്‍, നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തല്‍ എന്നിവയെ കുറിച്ച് അറിവ് നല്‍കുക എന്നതാണ് ക്ലാസുകള്‍കൊണ്ട് ഉദ്ദേശിക്കുന്നത്.
ആദിവാസി വിഭാഗവുമായി ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്്തതുന്ന വകുപ്പ് എന്ന നിലയില്‍ വനം വകുപ്പിന്റെകൂടി സഹകരണത്തോടെയാണ് സ്കൂളുകളില്‍ ക്ലാസുകള്‍ നടത്തുന്നത്.
ആദിവാസി വിദ്യാര്‍ഥികള്‍ കൂടുതലായുള്ള സ്കൂളുകള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ട 20ഓളം സ്കൂളുകളിലാണ് ക്ലാസുകള്‍. തിരുവനന്തപുരം ഐ.എസ്.ആര്.ഒയിലെ പവര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി കെ. ജവഹര്ജിയാണ് ജില്ലയിലെ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."