HOME
DETAILS
MAL
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം റദ്ദാക്കി
backup
May 10 2016 | 06:05 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരളം, തമിഴ്നാട്, പോണ്ടിച്ചേരി സന്ദര്‍ശനം റദ്ദാക്കി. വധഭീഷണിയെ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് സന്ദര്‍ശനം മാറ്റിവെച്ചെന്നാണ് സൂചന. എന്നാല്‍ കടുത്ത പനിയെ തുടര്‍ന്ന് രണ്ടുദിവസം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് രാഹുലിന്റെ ഓഫീസ് അറിയിച്ചത്.
പുതുച്ചേരിയിലെത്തുമ്പോള് രാഹുലിനെ വകവരുത്തുമെന്ന് പറഞ്ഞുകൊണ്ടുള്ള ഭീഷണികത്ത് രണ്ടു ദിവസം മുന്‍പ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വി.നാരായണ സ്വാമിക്ക് ലഭിച്ചിരുന്നു.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്ങിനെ സന്ദര്‍ശിച്ച് രാഹുല്‍ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."