ആദിവാസി ഭൂസമരത്തിന്റെ മറവില്‍ ഭൂമി കൈയേറ്റമെന്ന് പരാതി
മേപ്പാടി: നെടുമ്പാലയില്‍ ആദിവാസികള്‍ നടത്തുന്ന ഭൂസമരത്തിന്റെ മറവില്‍ സ്വകാര്യവ്യക്തികള്‍ വനഭൂമി കൈയേറിയതായി പരാതി.
ഇല്ലി ചുവടിലെ എ.കെ.എസിന്റെ ഭൂസമര കേന്ദ്രത്തിലാണ് ആദിവാസികളെ കബളിപ്പിച്ച് ഭൂസമരവുമായി ബന്ധമില്ലാത്ത ചിലര്‍ വനഭൂമി കൈയേറിയിരിക്കുന്നത്. ഒരേക്കറോളം സ്ഥലമാണ് ഇവര്‍ കൈയേറിയത്. സ്വകാര്യവ്യക്തികള്‍ ചേര്‍ന്ന് വേലികെട്ടി തിരിച്ചെടുത്ത് ഈ സ്ഥലത്ത് കൃഷി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഭൂസമരത്തില്‍ ഏര്‍പ്പെട്ടിരുന്ന മോഹനനും കുടുംബവും കുടില്‍കെട്ടി താമസിച്ചിരുന്ന ഭൂമി ആയിരുന്നു ഇത്.
അസുഖബാധിതനായി മോഹനന് ഒരു മാസത്തിലേറെ കാലം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട് മോഹനന് കോളനിയില്‍ എത്തിയപ്പോഴേക്കും സ്ഥലം സ്വകാര്യവ്യക്തികള്‍ കൈയേറുകയായിരുന്നു.
വന ഭൂമി കൈയേറിയവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മോഹനന് ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."