ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ഘടകം പിളര്‍പ്പിലേക്ക്
കല്‍പ്പറ്റ: ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ജില്ലാഘടകം പിളരുന്നു.
ജില്ലയിലെ 200ഓളം പ്രവര്‍ത്തകര്‍ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് കേരള കോണ്‍ഗ്രസ് സ്കറിയാതോമസ് വിഭാഗത്തില്‍ ചേരാന്‍ തീരുമാനിച്ചതായി ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സണ്ണി മാത്യു, കമ്മിറ്റി അംഗം പോള്‍ ചെറുകാട്ടൂര്‍, വിനോദ് ഐസക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജിനു പാര്‍ട്ടിയെ നയിക്കാനുള്ള നേതൃപാടവം ഇല്ല. ചെയര്മാന് എന്ന നിലയില്‍ കര്‍ഷക താല്പര്യം സംരക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. ഇക്കാരണങ്ങളാലാണ് പാര്‍ട്ടിവിട്ട് സ്കറിയാതോമസ് വിഭാഗത്തില്‍ ചേരാന്‍ തീരുമാനിച്ചത്. വയനാട്ടിലെ പിളര്‍പ്പിനു ശേഷം മറ്റു ജില്ലകളിലെയും അണികള്‍ രാജിവച്ച് പോകുമെന്നും നേതാക്കള്‍ പറഞ്ഞു.
സ്കറിയാതോമസ് നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസിന്റെ ജന്മദിനമായ നാളെ തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി ജന്മദിനാഘോഷ പരിപാടിയില്‍ വച്ച് അംഗത്വം സ്വീകരിച്ച് ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ എ.പി സ്വാമിനാഥന്, ഹെലന് ജോസ്, ഉഷ കല്‍പ്പറ്റ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."