ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് ചികിത്സ നിഷേധിച്ചു
പേരാവൂര്‍:ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കിയില്ലെന്ന് പരാതി.ചാക്കാട് കോളനിയിലെ സുരേഷിന്റെ ഭാര്യ ബിന്ദു(31)വാണ് സൗകര്യങ്ങള്‍ നല്‍കിയില്ലെന്ന പരാതിയുമായി രംഗത്ത് വന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2മണിയോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത യുവതിക്ക് ഉപേക്ഷിക്കാറായ കിടക്കയാണ് നല്‍കിയത്.യുവതിക്ക് നല്കിയ കിടക്കയുടെ മുകളിലുള്ള ഷീറ്റ് കീറി ഉള്ളിലെ ചകിരികള്‍ പുറത്തേക്ക് കാണുന്ന നിലയിലാണ്.കിടക്ക നശിച്ചതിനാല്‍ ഇതോടെ യുവതി സമീപത്തെ സ്റ്റൂളില്‍ ഇരിപ്പായിരുന്നു.കിടക്ക കീറി ചകിരികള്‍ പുറത്തേക്ക് വന്ന സാഹചര്യത്തില്‍ ആശുപത്രി അധികൃതരോട് ഒരു കിടക്കവിരി യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈകിട്ട് 7 മണിയായിട്ടും യുവതിക്ക് ബെഡ് ഷീറ്റ് അനുവദിച്ചില്ല.ഇതറിഞ്ഞെത്തെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പണം കൊടുത്ത് ബെഡ്ഷീറ്റ് വാങ്ങി നല്‍കുകയായിരുന്നു.എന്നാല്‍ ഈ യുവതിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രിയില്‍ സ്ഥലം ഇല്ലാത്തതിനാല്‍ പനിവാര്ഡിലാണ് പ്രവേശിപ്പിച്ചത്.ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രി അധികൃതരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
അഞ്ചുമാസത്തിനുള്ളില്‍ എട്ടു സ്റ്റാഫ് നേഴ്സുമാരുടെ കുറവ് താലൂക്ക് ആശുപത്രിയില്‍ ഉണ്ട്.നിലവില്‍ ഒരു നേഴ്സിന് സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിച്ചതായും അറിയുന്നു.കഴിഞ്ഞ ദിവസം ആശുപത്രിയില്‍ രണ്ട് ഡോക്ടര്മ്മാര് മാത്രമാണ് നൂറുകണക്കിന് രോഗികളെ പരിശോധിച്ചത്.ആദിവാസികള്‍ ഉള്‍പ്പെടെ നിരവധി രോഗികള്‍ എത്തുന്ന ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്.ആശുപത്രിയിലെ ഫാര്‍മസിയിലെ ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."