ആര്‍.എസ്.എസ് തെറ്റായ പ്രചരണങ്ങളിലൂടെ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി
പയ്യന്നൂര്‍: ജില്ലയിലെ സമാധാന ജീവിതത്തിന് തടസമായി നില്‍ക്കുന്ന ആര്‍.എസ്.എസ് തെറ്റായ പ്രചരണങ്ങള്‍ വഴി ജില്ലയില്‍ സ്വാധീനമുറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്തസാക്ഷി സി.വി ധനരാജിന്റെ കുടുംബത്തിനുള്ള ധനസഹായ വിതരണം ചെയ്തുസംസാരിക്കുകയായിരുന്നു പിണറായി. ആര്‍.എസ്.എസിന്റെ എല്ലാ തെറ്റുകളും അറിയുന്ന കേന്ദ്ര നേതാക്കള്‍ എത്തി കണ്ണൂരിനെ ജീവിക്കാന്‍ പറ്റാത്ത ജില്ലയാണെന്ന് പ്രചരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ നാട്ടില്‍ രക്ഷയില്ലെന്ന് ഇവര്‍ കള്ളപ്രചരണം നടത്തുകയാണ്. കണ്ണൂരിനെ വെടക്കാക്കി തനിക്കാക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമമെന്നും പിണറായി പറഞ്ഞു. കാരന്താട് നടന്ന പരിപാടിയില്‍ സി കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. ചടങ്ങില്‍ ധനരാജിന്റെ കുടുംബത്തിന് പിണറായി വിജയന്‍ ധനസഹായം കൈമാറി. മന്ത്രി ഇ.പി ജയരാജന്‍, ജില്ലാ സെക്രട്ടറി പി ജയരാജന്‍, പി.കെ ശ്രീമതി എം.പി, കെ.കെ രാഗേഷ് എം.പി, എം.എല്‍.എമാരായ ടി.വി രാജേഷ്, എ.എന്‍ ഷംസീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."