ഇളമ്പച്ചി - തലിച്ചാലം റെയില്‍വേ ഗേറ്റ് ഇന്നുമുതല്‍ അടച്ചിടും
തൃക്കരിപ്പൂര്‍: ഇളമ്പച്ചി തലിച്ചാലം റെയില്‍വേ ഗേറ്റ് ഇന്നുമുതല്‍ അടച്ചിടും. ഒരു വര്‍ഷം മുന്‍പ് രാജ്യത്തെ നൂറില്‍പരം റെയില്‍വേ ഗേറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇളമ്പച്ചി തലിച്ചാലം 263 നമ്പര്‍ റെയില്‍വേ ഗേറ്റും അടച്ചിടുന്നത്. പകരം സംവിധാനമെന്ന നിലയില്‍ റെയില്‍വേ ഗേറ്റിന് അല്‍പം തെക്ക് മാറി അടിപ്പാത് നിര്‍മാണ പ്രവൃത്തിക്ക് ഇന്നലെ തുടക്കമായി.
നാലുമാസം കൊണ്ട് നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. നിലവിലുള്ള കലുങ്ക് വികസിപ്പിച്ചാണ് അടിപ്പാത നിര്‍മാണം. നാലുമീറ്ററിലധികം വീതിയില്‍ വലിയ ആംബുലന്‍സ് കടന്നുപോകാനുള്ള സൗകര്യത്തിലായിരിക്കും അടിപ്പാത നിര്‍മിക്കുക. 2.5 കോടി രൂപ ചെലവിലാണ് നിര്‍മാണ പ്രവൃത്തി. റെയില്‍വേ ഗേറ്റ് അടയുന്നതോടെ തലിച്ചാലം ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെടും. ഒളവറ, രാമവില്യം റെയില്‍വേ ഗേറ്റുകള്‍ വഴി കടന്നുപോകാനാണ് നിര്‍ദേശം. അതേസമയം കാല്‍നടക്കാര്‍ക്ക് ഗേറ്റ് വഴി കടന്നുപോകാനുള്ള സൗകര്യം ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."