പയ്യന്നൂരിനു പുറകെ അയ്യന്‍കുന്നും
സഹകരണബാങ്ക് നിയമനവുമായി പയ്യന്നൂരില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടിയതിനു സമാനമായാണ് ഇന്നലെ അയ്യന്‍കുന്നില്‍ സ്വന്തം പാര്‍ട്ടിഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. വാണിയപ്പാറയില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പഴയ യന്ത്രം മാറ്റി പുതിയവസ്ഥാപിക്കുന്നതിന് ക്വാറി ഉടമകള്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. പഴയവ മാറ്റി പുതിയയന്ത്രങ്ങള്‍ സ്ഥാപിക്കുന്നത് ക്വാറിയുടെ ശേഷി വര്‍ധിപ്പിക്കാനാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സും കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ.സി ചാക്കോയും രംഗത്തുവന്നിരുന്നു. ഇതിനിടയില്‍ വലിയ പറമ്പും കരിയില്‍ പുതുതായി മണല്‍ സംസ്‌ക്കരണയൂണിറ്റിനും അനുമതിതേടിയുള്ള അപേക്ഷയും ഭരണസമിതിയുടെ മുന്നിലെത്തി. ഇതിന് അനുമതിനല്‍കരുതെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും എത്തി.ഭരണസമിതിയോഗത്തിന് മുന്‍പ് പ്രസിഡന്റ് അഡ്വ.ഷീജ സെബാസ്റ്റന്‍ പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ല.
പൊലിസിന്റെ കൈയില്‍ കിട്ടിയതിനാല്‍ മിനുട്‌സ് നശിപ്പിച്ചില്ല. കരിക്കോട്ടക്കരി എസ്.ഐ യുടെ നേതൃത്വത്തില്‍ പൊലിസ് പ്രവര്‍ത്തകരെ യോഗഹാളില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് പ്രതിഷേധക്കാരും ഭരണസമിതി അംഗങ്ങളും തമ്മില്‍ കനത്ത വാക്കേറ്റവും ഉണ്ടായി. യൂത്ത് കോണ്‍ഗ്രസ്സും പരിസ്ഥിതി പ്രവര്‍ത്തകരും ടൗണില്‍ പ്രകടനവും നടത്തി. പഞ്ചായത്ത് കരിക്കോട്ടക്കരി പൊലിസില്‍ പരാതി നല്‍കി.പ്രതിഷേധ പ്രകടനത്തിന് മുന്‍ പ്രസിഡന്‍ര് കെ.സി ചാക്കോ, കെ.പി സിജു, സിബി വാഴക്കാല, മൈക്കിള്‍ പടവില്‍ , കെ.എസ് ശ്രീകാന്ത്, തോമസ് കുറ്റിക്കാട്ടോല്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."