ക്വാറികളുടെ ശേഷി വര്‍ധിപ്പിക്കല്‍ പഞ്ചായത്ത് യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് കൈയേറ്റം
വൈസ് പ്രസിഡന്റിനെ കൈയേറ്റം ചെയ്തു
യോഗത്തിന്റെ മിനുട്‌സ് തട്ടിയെടുത്തു
അയ്യന്‍കുന്ന് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍
ഇരിട്ടി: അയ്യന്‍കുന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ യന്ത്രം മാറ്റി ശേഷി വര്‍ധിപ്പിക്കാന്‍ പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും പരിസ്ഥിതി പരിസ്ഥിതി പ്രവര്‍ത്തകരും നേതൃത്വം നല്‍കുന്ന സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ ഇരച്ചുകയറി.
ഇതേ തുടര്‍ന്ന് ഭരണസമിതി അംഗങ്ങളും പ്രവര്‍ത്തകരും തമ്മിലുള്ള ഉന്തും തള്ളിനുമിടയില്‍ വൈസ്.പ്രസിഡന്റ് തോമസ് വലിയതോട്ടിക്ക് മര്‍ദ്ദനമേറ്റു. യോഗത്തിന്റെ മിനുട്ട്‌സ് സെക്രട്ടറിയില്‍ നിന്നും തട്ടിയെടുത്ത് പുറത്തേക്ക് എറിഞ്ഞു.കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഭരണസമിതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സിലെ ഒരുവിഭാഗവുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംയുക്ത സമരസമിതി അംഗങ്ങള്‍ക്കുമൊപ്പം പ്രതിഷേധിക്കാനെത്തിയത്. പ്രതിഷേധങ്ങള്‍ക്കിടയിലും പഞ്ചായത്ത് ഭരണസമിതി വാണിയപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ യന്ത്രങ്ങള്‍ മാറ്റി ശേഷി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി. 16 അംഗം ഭരണസമിതിയില്‍ കോണ്‍ഗ്രസ്അംഗം എം കെ വിനോദ് യോഗത്തില്‍ നിന്നും ഇറങ്ങിപോയപ്പോള്‍ സി.പി.എം സ്വതന്ത്ര ലൗലി തോമസും കേരള കോണ്‍ഗ്രസ് സ്വതന്ത്ര റെജിമാത്യവും വിയോജനകുറിപ്പെഴുതി. മറ്റ് രണ്ട് എല്‍.ഡി.എഫ് അംഗങ്ങളില്‍ ഒരാള്‍ അനുകൂലിച്ചപ്പോള്‍ മറൊരംഗം യോഗത്തിനെത്തിയില്ല. ഒരുകോണ്‍ഗ്രസ് അംഗവും യോഗത്തിനെത്തിയില്ല. ക്വാറിക്ക് ശേഷി വര്‍ധിപ്പിച്ചു നല്‍കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സംയുക്ത സമരസമിതിയുടെയും നേതൃത്വത്തില്‍ ഇന്ന് പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തും. ഹര്‍ത്താലിന് സി.പി എമ്മും ബി.ജെ.പിയും പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ . സ്വകാര്യ ബസുകള്‍, പാല്‍,പത്രം, മെഡിക്കല്‍ ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി സംയുക്തസമരസമിതി നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."