കോളജ് യൂനിയന്‍: എസ്.എഫ്.ഐക്ക് മുന്‍തൂക്കം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മേല്‍ക്കൈ. തെരഞ്ഞെടുപ്പ് നടന്ന 23 കോളജുകളില്‍ 16 കോളജുകളിലും യൂനിയന്‍ ജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. ഏഴു കോളജുകളില്‍ കെ.എസ്.യുവിന് മുന്‍തൂക്കമുണ്ടെന്ന് നേതൃത്വം അവകാശപ്പെട്ടു. നേരത്തെ എതിരില്ലാതെ 18 കോളജുകളില്‍ എസ്.എഫ്.ഐ വിജയിച്ചിരുന്നു.
53 കൗണ്‍സിലര്‍മാരില്‍ 43ഉും എസ്.എഫ്.ഐക്ക് ലഭിച്ചു. കണ്ണൂര്‍ കൃഷ്ണമേനോന്‍, തലശേരി ബ്രണ്ണന്‍, പയ്യന്നൂര്‍, മാടായി, ശ്രീകണ്ഠാപുരം എസ്.ഇ.എസ് എന്നിവിടങ്ങില്‍ എസ്.എഫ്.ഐ വിജയിച്ചു. കൂത്തുപറമ്പ് നിര്‍മലഗിരി കോളജില്‍ പ്രധാന സീറ്റുകള്‍ ഇരു സംഘടനകളും പങ്കിട്ടെടുത്തു. കണ്ണൂര്‍ എസ്.എന്‍ കോളജില്‍ ചെയര്‍മാന്‍, സ്റ്റുഡന്റ് എഡിറ്റര്‍ എന്നീ സീറ്റുകള്‍ എസ്.എഫ്.ഐക്ക് നഷ്ടമായി.
ചെറുപുഴ നവജ്യോതി കോളജ് പൈസക്കരി, ദേവമാതാ, അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ, ഡി.പോള്‍ എടത്തൊട്ടി, ചെണ്ടയാട് എം.ജി കോളജ് തുടങ്ങിയവയില്‍ കെ.എസ്.യു വിജയച്ചതായി അവകാശപ്പെട്ടു. എന്‍.എ.എം കോളജ് കല്ലിക്കണ്ടി കെ.എസ്.യു-എം.എസ്.എഫ് സംഖ്യം പിടിച്ചെടുത്തു. ചെണ്ടയാട് എംജിയില്‍ ചെയര്‍മാനായി എബിവിപി സ്ഥാനാര്‍ത്ഥി കെ.പി.അഭിനവ് വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."