ഒറ്റത്തടിയില്‍ കൊത്തിയ ദര്‍പ്പണ സുന്ദരി ശ്രദ്ധേയമാകുന്നു
നീലേശ്വരം: കര്‍ണാടകയിലെ ബേളൂര്‍ ചെന്നകേശം ക്ഷേത്രത്തിലെ ഒറ്റമരത്തടിയില്‍ കൊത്തിയെടുത്ത വിഖ്യാതമായ ദര്‍പ്പണ സുന്ദരി ശ്രദ്ധേയമാകുന്നു. നീലേശ്വരം വൈനിങ്ങാലിലെ ഗണേശനാണു ഇതിന്റെ ശില്‍പി. കുമ്പിള്‍ മരത്തിലാണു ദര്‍പ്പണ സുന്ദരിയെ കടഞ്ഞെടുത്തിരിക്കുന്നത്.
കര്‍ണാടകയിലെ ഹൊയ്‌സാല ശില്‍പശൈലിയിലാണു ഇതു തീര്‍ത്തിരിക്കുന്നത്. നാലരയടി ഉയരവും രണ്ടര അടി വീതിയുമുള്ളതാണു ശില്‍പം. പ്രശസ്ത വാസ്തു വിദഗ്ദനും ശില്‍പിയുമായിരുന്ന അച്ഛന്‍ ഗോവിന്ദന്‍ കാരണവരില്‍ നിന്നുമാണു ഗണേശന്‍ ശില്‍പ വിദ്യ അഭ്യസിച്ചത്.
കഴിഞ്ഞ 23 വര്‍ഷമായി ഇദ്ദേഹം മരത്തില്‍ ശില്‍പ വേല ചെയ്തു വരുകയാണ്. കൊമേഴ്‌സ് ബിരുദധാരിയായ ഗണേശന്‍ ശില്‍പകലയോടുള്ള താല്‍പര്യം കൊണ്ടാണു കൊത്തുപണി തൊഴിലായി സ്വീകരിച്ചത്.
ഇതുവരെയായി 100 ല്‍പ്പരം ക്ഷേത്രങ്ങള്‍ക്കായി ശില്‍പങ്ങളൊരുക്കിയിട്ടുണ്ട്. കിംപുരുഷ മുഖങ്ങളും ഏറ്റുമാടങ്ങള്‍ക്കും ഗോപുരങ്ങള്‍ക്കും വേണ്ടിയുള്ള വ്യാളീ മുഖങ്ങളും പള്ളികള്‍ക്കു വേണ്ടിയുള്ള ശില്‍പങ്ങളും ഈ യുവാവ് ഒരുക്കിയിട്ടുണ്ട്. ഭാര്യ: ജയശ്രീ. മക്കള്‍: അശ്വിന്‍, അദ്വൈത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."