തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട്; പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്കു സസ്‌പെന്‍ഷന്‍
ബദിയടുക്ക: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടു ചെയ്യാത്ത ജോലിക്കു പണം അനുവദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നു ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി സൂപ്പി, അസിസ്റ്റന്റ് സെക്രട്ടറി പ്രമോദ്, അക്കൗണ്ടന്റ് ലതിക എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
2015ല്‍ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടു ബദിയടുക്ക പഞ്ചായത്ത് 11ാം വാര്‍ഡിലെ പെര്‍ളടുക്ക-ചെടേക്കാല്‍ റോഡരികിലെ ഓവുചാല്‍ ശുചീകരണ പ്രവര്‍ത്തി നടത്തിയെന്നു കാണിച്ചാണു പണം അനുവദിച്ചത്.
എന്നാല്‍ റോഡരികിലെ കാടു വെട്ടിത്തെളിച്ചതല്ലാതെ ഓവുചാല്‍ ശുചീകരിച്ചിരുന്നില്ല. ഇതുസംബന്ധിച്ചു ചെടേക്കാലിലെ മുഹമ്മദ് കുഞ്ഞി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നു മൂന്നു മാസം മുമ്പു സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സ്ഥലം പരിശോധിച്ചു സര്‍ക്കാറിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബദിയടുക്ക പഞ്ചായത്തിലെത്തി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്. അടുത്തമാസം വിരമിക്കാനിരിക്കെയാണു സൂപ്പിക്കു സസ്‌പെന്‍ഷന്‍ ലഭിച്ചത്.
പ്രമോദ് നേരത്തെ വയനാട്ടിലേക്കു സ്ഥലംമാറി പോയിരുന്നു. ലതിക പ്രസവാവധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."