താലൂക്കുതല ഓഫിസുകള്‍ ആരംഭിക്കണം: എന്‍.ജി.ഒ അസോസിയേഷന്
കാഞ്ഞങ്ങാട്: യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ജില്ലയിലെ രണ്ടു താലൂക്കുകളിലും വിവിധ വകുപ്പുകളുടെ താലൂക്കുതല ഓഫിസുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസുകള്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തു തന്നെ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും തുടര്‍ന്നു വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്റ്റാറ്റിസ്റ്റിക്സ്, ആര്.ടി.ഒ, എംപ്ലോയ്മെന്റ്, വ്യവസായം, പട്ടികജാതിപട്ടികവര്‍ഗ്ഗ വകുപ്പ്, സഹകരണവകുപ്പ്, രജിസ്ട്രേഷന് തുടങ്ങിയ താലൂക്കുതല കാര്യാലയങ്ങള്‍ ആരംഭിക്കാനുള്ള നടപടിയെടുക്കുന്നില്ലെന്നു യോഗം ചൂണ്ടിക്കാട്ടി. കിടത്തിച്ചികിത്സ നടത്തുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ തരംതാഴ്ത്തി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും സാധാരണക്കാര്‍ക്കു ചികിത്സ നിഷേധിക്കാനും നീക്കം നടക്കുന്നതില്‍ അസോസിയേഷന് ആശങ്ക രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ അധ്യക്ഷനായി.
പി.വി രമേശന്, എ.വി രാജഗോപാലന്‍, കെ.സി സുജിത്കുമാര്‍, പി.വി ദാമോദരന്‍, ഇ മീനാകുമാരി, ലോകേഷ് എം.ബി ആചാര്, സുരേഷ് കൊട്രച്ചാല്‍, എ ജോസ്കുട്ടി, കെ അശോക് കുമാര്‍, എ.വി രാജന്, കെ.ബി ജയപ്രകാശ്, പ്രകാശന് കൊട്ടറ, എം.ടി പ്രസീത, കെ അസ്മ, ഒ.ടി സല്‍മത്ത്, കെ.വി രാജീവന്, ജഗദീശന് നമ്പ്യാര്‍, കുഞ്ഞിക്കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."