കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമെന്ന് എം.എസ്.എഫ്
14 കോളജുകളില്‍ നേട്ടമുണ്ടാക്കിയെന്ന് എസ്.എഫ്.ഐ
കാസര്‍കോട്: ജില്ലയില്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ 15ല്‍ 14 കോളജുകളിലും വിജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. കാസര്‍കോട് ഗവ. കോളജ്, കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജ്, പടന്നക്കാട് സി.കെ നായര്‍ കോളജ് എന്നിവ എസ്.എഫ്.ഐ പിടിച്ചെടുത്തു. പടന്നക്കാട് നെഹ്‌റു കോളജ്, സെന്റ് പയസ് രാജപുരം, സനാതന നീലേശ്വരം, ഉദുമ ഗവ. കോളജ്, മുന്നാട് പീപ്പിള്‍സ് കോളജ് എന്നിവ നിലനിര്‍ത്തി.
എളേരിത്തട്ട് ഗവ. കോളജ്, എസ്.എന്‍.ഡി.പി കാലിച്ചാനടുക്കം, ഐ.എച്ച്.ആര്‍.ഡി ചീമേനി, ഐ.എച്ച്.ആര്‍.ഡി മടിക്കൈ, എസ്.എന്‍ എന്‍ജിനിയറിങ് കാഞ്ഞങ്ങാട്, നീലേശ്വരം പാലാത്തടം പി.കെ രാജന്‍ കാമ്പസ് എന്നിവിടങ്ങളില്‍ എതിരില്ലാതെ ജയിച്ചിരുന്നു.
യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സലര്‍മാരില്‍ 17ല്‍ 15 എണ്ണവും എസ്.എഫ്.ഐ നേടി. കാസര്‍കോട്, ഉദുമ, നീലേശ്വരം സനാതന, മുന്നാട് എന്നിവിടങ്ങില്‍ കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി സഖ്യത്തെയാണ് തോല്‍പിച്ചത്.
അതേസമയം, കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതായി എം.എസ്.എഫ് നേതൃത്വം അവകാശപ്പെട്ടു.
കാസര്‍കോട് ഗവ.കോളജിലടക്കം നേട്ടമുണ്ടാക്കാനായി. കാസര്‍കോട് ഗവ.കോളജ്, പെരിയ അംബേദ്കര്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, നളന്ദ കോളജ് പെര്‍ള എന്നിവിടങ്ങളില്‍ എം.എസ്.എഫ് കെ.എസ്.യു മുന്നണിയും ശറഫ് കോളജ് പടന്ന, ടാസ്‌ക് തൃക്കരിപ്പൂര്‍, സഅദിയ കോളജ് എന്നിവിടങ്ങളില്‍ എം.എസ്.എഫ് തനിച്ചും നേട്ടം കൊയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."