ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാന്‍ കൈകോര്‍ത്ത് വിദ്യാര്‍ഥികള്‍
വെട്ടത്തൂര്‍: അകാലത്തില്‍ മരണപ്പെട്ട ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാന്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ചപ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ സമാഹരിക്കാനായത് 32,000 രൂപ. വേങ്ങൂര്‍ എ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളാണ് കനിവിന്റെ നല്ലപാഠം തീര്‍ത്ത് കാരുണ്യവഴിയിലിറങ്ങിയത്.
പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ വഴി തിരുവിഴാംകുന്ന് റൂട്ടിലോടുന്ന യാത്ര ബസിലെ ജീവനക്കാരനായിരുന്ന കാപ്പ് സ്കൂള്‍പ്പടിയിലെ കുരിക്കള്‍ മുസ്തഫ എന്ന മുത്തു ഓഗസ്റ്റ് 18നാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നിര്‍ധനരായ കുടുംബത്തെ സഹായിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. സ്കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഹംസക്കുട്ടി മുത്തുവിന്റെ പിതാവിനു തുക കൈമാറി.
പി.ടി.എ പ്രസിഡന്റ് എ. മുജീബ് റഹ്മാന് അധ്യക്ഷനായി. പി. വേലായുധന്, പി. ഹനീഫ, പ്രിന്‍സിപ്പല്‍ എ. സൈനുദ്ദീന്‍, പി.പി ഉണ്ണീന്‍, സല്‍വ, ഹമീദ്, എം. ആനന്ദ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."