HOME
DETAILS
MAL
തപാല്‍ദിനത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി വിദ്യാര്‍ഥികള്‍
backup
October 07 2016 | 22:10 PM
കാളികാവ്: തപാല്‍ദിനത്തില്‍ വിദ്യഭ്യാസ മന്ത്രിക്ക് തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ കത്തെഴുതി. പുല്ലങ്കോട് ജി.എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികളാണ് വിദ്യഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് കത്തെഴുതിയത്. സ്കൂളിലേക്ക് ഒരു സ്കൂള്‍ ബസും സ്മാര്‍ട്ട് ക്ലാസ് റൂമും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കുട്ടികള്‍ വിദ്യഭ്യാസ മന്ത്രിക്ക് കത്തെഴുതിയത്. എഴുതി തയാറാക്കിയ കത്തുകളെല്ലാം പുല്ലങ്കോട് പോസ്റ്റ് മാസ്റ്റര്‍ സേതുമാധവന് കൈമാറി.
അധ്യാപകനായ എ.സി ഷാജു ശേഖരിച്ച ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പുകളുടെ പ്രദര്‍ശനവും നടന്നു. ചടങ്ങ് ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ജിഷ ചെട്ടിയാറമ്മല്‍ അധ്യക്ഷയായി. പ്രധാനാധ്യാപിക ഐഷ, പി.ടി.എ പ്രസിഡന്റ് ടി.പി ജാഫര്‍, വൈസ് പ്രസിഡന്റ് അസീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."