'അമരമ്പലം പഞ്ചായത്തില്‍ സര്‍ക്കാര്‍ കോളജ് അനുവദിക്കണം'
പൂക്കോട്ടുംപാടം: ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍ വളരെ പരിമിതമായ അമരമ്പലം പഞ്ചായത്തില്‍ സര്‍ക്കാര്‍ കോളജ് ആരംഭിക്കണമെന്ന് പ്രവാസി, വ്യാപാരി സംഘടനകള്‍. പഞ്ചായത്തില്‍ കോളജ് ആരംഭിക്കുകയാണെങ്കില്‍ മലയോര പിന്നോക്ക മേഖലയായ നിലമ്പൂര്‍, കരുളായി,ചോക്കാട്, അമരമ്പലം, കാളികാവ് പഞ്ചായത്തുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമായിരിക്കും. ഇതിന് വേണ്ട സ്ഥലം ഉള്‍പ്പെടെയുള്ള ഭൗതികസൗകര്യങ്ങള്‍ ഒരുക്കാന്‍ വ്യാപാരികളും പ്രവാസിക്കൂട്ടായ്മയും സജ്ജരാണെന്നും വിഷയത്തില്‍ നിലമ്പൂര്‍ എം.എല്‍.എ പി വി അന്‍വര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുടെ സത്വര ശ്രദ്ധ പതിപ്പിക്കണമെന്നും കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൂടാതെ വ്യാപാരി വ്യവസായി ഏകോപന സമിതി അമരമ്പലം യൂനിറ്റിന്റെ കീഴില്‍ നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്ന വ്യാപാര്‍ നിര്‍മല്‍ ഭവന്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ എം.ഇ.എസ് മെഡിക്കല്‍ കോളജിന്റെ സബ്‌സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും. പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജനകീയ കര്‍മസമിതി രൂപീകരിക്കുന്നതിന് ത്രിതലപഞ്ചായത്ത് ഭരണ സാരഥികളുടേയും രാഷ്ട്രീയ, സാംസ്‌കാരിക, സംഘടനാ പ്രതിനിധികളുടേയും കൂടിയാലോചനായോഗം 11ന് വൈകിട്ട് ആറിന് വ്യാപാരഭവനില്‍ ചേരും. വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എം കുഞ്ഞിമുഹമ്മദ്, അമരമ്പലം ട്രേഡേര്‍സ് സഹകരണ ബാങ്ക് സെക്രട്ടറി എം അബ്ദുല്‍ നാസര്‍, വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഹുസ്സൈന്‍ ചുള്ളിയോട്, നസീര്‍ ബാബു പന്തപ്പുലാന്‍, ബഷീറലി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."