കിളിമാനൂരിലെ പൊതു ശ്മശാനം; തറക്കല്ലിടല്‍ 17ന്
കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ കാനാറയില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിക്കുന്ന പൊതു ശ്മശാനത്തിന്റെ തറക്കല്ലിടല്‍ 17 ന് നടക്കും. വൈകുന്നേരം അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് തറക്കല്ലിടല്‍ നിര്‍വഹിക്കും. കിളിമാനൂരില്‍ പൊതുശ്മശാനം വേണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
നിലവില്‍ കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഒരിടത്തും പൊതുശ്മശാനം ഇല്ല .രണ്ടും മൂന്നും സെന്റ് ഭൂമിയില്‍ വീടുവെച്ചും, കോളനികളിലും താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളത്. വീട് പൊളിച്ച് മൃതദേഹങ്ങള്‍ അടക്കിയ സംഭവങ്ങള്‍ വരെ ഇവിടെയുണ്ടായി. തുടര്‍ന്നാണ് പൊതു ശ്മശാനം എന്ന ആശയം രൂപപ്പെട്ടത് .
കാനാറയില്‍ ഉള്ള സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും പത്ത് സെന്റ് സ്ഥലം 99 വര്‍ഷത്തെ പാട്ടത്തിനു സര്‍ക്കാര്‍ പ്രാദേശിക ഭരണകൂടത്തിന് വിട്ടുകൊടുത്തിട്ടുണ്ട് .ഇവിടെയാണ്ഒരു കോടി രൂപ ചെലവിട്ട് ആധുനിക രീതിയില്‍ വൈദ്യുതി ശ്മശാനം പണിയുന്നത് .
തറക്കല്ലിടല്യോഗത്തില് അഡ്വ ബി.സത്യന് എം. എല്‍. എ അധ്യക്ഷനാകും .ഡോ.എ.സമ്പത്ത് എം .പി ,അഡ്വ.ജോയി എം.എല്‍.എ ,ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ,വിവിധ ജന പ്രതിനിധികള്‍,വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."