ബാങ്കുകളുടെ നിലപാട് മനുഷ്യത്വപരമാകണം: സമ്പത്ത് എം.പി
തിരുവനന്തപുരം: വായ്പാ കാര്യത്തില്‍ ബാങ്കുകളുടെ നിലപാട് മനുഷ്യത്വപരമാകണമെന്ന് അഡ്വ.എ.സമ്പത്ത് എം.പി.
ബാങ്കിങ് വികസനത്തിനായുള്ള തിരുവനന്തപുരം ജില്ലാ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അവലോകനയോഗം (ഡി.എല്‍.ആര്‍.സി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കുകളുടെ വായ്പാ നയം സംബന്ധിച്ച് പരാതികള്‍ ഏറി വരുന്നുണ്ട്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് മാന്യതയുടെ പരിവേഷം നല്‍കി തിരിച്ചടവ് പിടിക്കാന്‍
വിടുന്ന നടപടികള്‍ ആശാസ്യകരമല്ല. പടിയടച്ച് പിണ്ഡം വയ്ക്കുന്ന പ്രവണതകള്‍ മാറ്റിക്കൊണ്ട് ആരോഗ്യകരമായ സമീപനം സ്വീകരിക്കാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് എം.പി നിര്‍ദേശിച്ചു.
അക്ഷയ കേന്ദ്രങ്ങളുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണം ബാങ്കിങ് സാക്ഷരതയുടെ കാര്യത്തില്‍ ഉറപ്പാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന ജില്ലാ കലക്ടറും ഡി.എല്‍.ആര്‍.സി ചെയര്‍മാനുമായ എസ്.വെങ്കടേസപതി നിര്‍ദേശിച്ചു.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ പാദത്തില്‍ ജില്ലയിലെ ബാങ്കുകളുടെ നിര്‍വഹണം യോഗം അവലോകനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."