ബീമാപള്ളി പുലിമുട്ട് നിര്‍മാണം ഉടന്‍: വി.എസ്.ശിവകുമാര്‍
തിരുവനന്തപുരം: പതിനെട്ട് കോടിരൂപ പദ്ധതിവിഹിതമായി ഉള്‍പ്പെടുത്തിയിട്ടുള്ള ബീമാപള്ളി പുലിമുട്ടിന്റെ പണി ഉടന്‍ ആരംഭിക്കുമെന്നും നിര്‍മാണപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വെയിങ് ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചുവരുന്നതായും വി.എസ്.ശിവകുമാര്‍ എം.എല്‍.എ. അറിയിച്ചു.
മണ്ഡലത്തില്‍ നടന്നുവരുന്ന വിവിധ പദ്ധതികളുടെ സ്ഥിതിവിലയിരുത്തുന്നതിനായി എം.എല്‍.എ. ക്വാര്‍ട്ടേഴ്സില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
1.40 കോടിരൂപയുടെ തകരപ്പറമ്പ്-ശ്രീകണ്ഠേശ്വരം സ്വിവറേജ് പദ്ധതി എാതാനും ആഴ്ചകള്‍ക്കകം പൂര്‍ത്തീകരിക്കും. തമ്പാനൂര്‍, ശാന്തിനഗര്‍, ധര്‍മാലയം റോഡ് മുതലായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
മണക്കാട്-കല്ലുംമൂട് റോഡിന്റെ നിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായും പ്രവൃത്തി ഈ ആഴ്ചതന്നെ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു. 60 ലക്ഷംരൂപ അനുവദിച്ച വലിയശാല ജ്യോതിപുരം, 38 ലക്ഷംരൂപ അനുവദിച്ച വ്യാസ റോഡ്, 29 ലക്ഷം രൂപ അനുവദിച്ച സ്റ്റാച്യൂ-ചിറക്കുളം തുടങ്ങിയ സ്വിവറേജ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും എം.എല്‍.എ അഭ്യര്‍ഥിച്ചു.
യോഗത്തില്‍, കേരള വാട്ടര്‍ അതോറിറ്റി, സ്വിവറേജ്, മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് റോഡ് വിഭാഗം, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം, റോഡ്
ഫണ്ട് ബോര്‍ഡ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."