മാനസികാരോഗ്യ ദിനത്തില്‍ തിരൂരില്‍ ബോധവല്‍ക്കരണ സെമിനാര്‍
തിരൂര്‍: ലോക മാനസികാരോഗ്യ ദിനത്തില്‍ പാലിയേറ്റീവ് ജില്ലാ കൂട്ടായ്മയുടെ നേത്യത്വത്തില്‍ തിരൂരില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. സാമൂഹിക പങ്കാളിത്തത്തോടെ മാനസികരോഗ പരിചരണവും പുനരധിവാസവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശാസ്ത്ര പ്രഥമ ശുശ്രൂഷ എന്ന സന്ദേശമുയര്‍ത്തി പാലിയേറ്റീവ് കൂട്ടായ്മ വെസ്റ്റ് കമ്മിറ്റി സെമിനാര്‍ നടത്തുന്നത്.
10ന് രാവിലെ ഒന്‍പതിന് തിരൂരിലെ റിഹാബിലിറ്റേഷന്‍ സെന്ററില്‍ നഗരസഭാ ചെയര്മാന് അഡ്വ. എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്യും. തിരൂര്‍ സബ് കലക്ടര്‍ ഡോ. അദീല അബ്ദുള്ള മുഖ്യാഥിതിയാകും. തിരൂര്‍ ജില്ലാ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. ഹാനി ഹസന്, അമൃത ആശുപത്രിയിലെ ഡോ. ചിത്ര, തിരൂര്‍ ഫ്രീവില്ലിലെ മുഹമ്മദ് എന്നിവര്‍ ക്ലാസെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ നാസര്‍ കുറ്റൂര്‍, വി.പി.എം സാലിഹ്, പി. അബുല്‍ ഫസല്‍, പി. കോയ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."