HOME
DETAILS
MAL
കായല്‍ നികത്തല്‍; മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ലീഗ്
backup
October 07 2016 | 23:10 PM
എടപ്പാള്‍: പൊന്നാനി താലൂക്കിലെ പ്രധാന കോള്‍ നിലവും നെല്ലറയുമായ മാണൂര്‍ കായല്‍ കാവില്‍പ്പടിയിലെ ഒരു സ്വകാര്യ ആശുപത്രി നികത്തുന്നതില്‍ മന്ത്രി കെ.ടി ജലീലിന്റെ പങ്ക് ആന്വേഷിക്കണമെന്ന് കാലടി പഞ്ചായത്ത് മുസ്ലിംലീഗ്. നികത്തുന്ന സ്ഥലത്തേക്കു സി.പി.എം നടത്തിയ സമരം ഇരട്ടത്തൊപ്പ് നാടകമാണ്. വിഷയത്തില്‍ സി.പി.ഐ നിലപാട് വ്യക്തമാക്കണമെന്നും കായല്‍ പൂര്‍വസ്ഥിതിയിലാക്കിയില്ലെങ്കില്‍ പ്രക്ഷോഭത്തിന് ലീഗ് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കബീര്പോത്തനൂര് അധ്യക്ഷനായി. നൗഫല്‍ സി. തണ്ടിലം, എന്‍.കെ റഷീദ്, പി. കുഞ്ഞിപ്പഹാജി, കെ.പി അബുബക്കര്‍ ഹാജി, മുഹമ്മദലി മാങ്ങാട്ടൂര്‍, ഷാജി മാണൂര്‍, എം.വി കുഞ്ഞാപ്പനു, അസ്ലം തിരുത്തി, യൂനസ് പാറപ്പുറം, വി.വി ഹംസ കാലടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."