തീരദേശത്ത് മത്സ്യത്തൊളിലാളികള്‍ക്ക് ദുരിതമായി കടല്‍ച്ചൊറി
തിരൂര്‍: കടല്ച്ചൊറിയെന്ന് അറിയപ്പെടുന്ന ജെല്ലി ഫിഷ് ശല്യം രൂക്ഷമായതു മത്സ്യത്തൊഴിലാളികള്‍ക്കു ദുരിതമാകുന്നു.
പൊന്നാനി, പടിഞ്ഞാറെക്കര, താനൂര്‍, പരപ്പനങ്ങാടി, കടലുണ്ടിനഗരം, ചാലിയം തുടങ്ങിയ ജില്ലയിലെ കടലോരമേഖലകളില്‍ കടല്‍ച്ചൊറി ശല്യമുണ്ട്. ജെല്ലി ഫിഷുകള്‍ മത്സ്യബന്ധന വലയില്‍ കുടുങ്ങുന്നതു വ്യാപകമായതിനാല്‍ അഴിച്ചെടുക്കാനാകാതെ ഏറെ ബുദ്ധിമുട്ടുകയാണ് മത്സ്യത്തൊഴിലാളികള്‍.
ജെല്ലിഫിഷ് ശരീരത്തില്‍ തട്ടിയാല്‍ രൂക്ഷമായ ചൊറിച്ചിലുണ്ടാകുമെന്നതാണ് ദുരിതത്തിനു കാരണം. കടലില്‍ പലയിടങ്ങളിലായി ഇവ ഒഴുകിനടക്കുന്നതിനാല്‍ വലയിടാനാകാതെ ഒരു മാസത്തോളമായി മത്സ്യത്തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്. ഇവ കരയിലേക്കും അടിഞ്ഞെത്തുന്ന അവസ്ഥയാണ്.
കറുപ്പു നിറത്തിലും നീല നിറത്തിലുമാണ് കടല്‍ച്ചൊറികള്‍ കാണപ്പെടുന്നത്. പടിഞ്ഞാറെക്കര, പറവണ്ണ, താനൂര്‍ തീരമേഖലകളിലാണ് കടല്‍ച്ചൊറി ശല്യം രൂക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."