HOME
DETAILS
MAL
ഉപഭോക്തൃ സംരക്ഷണം: ദേശീയ സെമിനാര്‍ സമാപിച്ചു
backup
October 07 2016 | 23:10 PM
തേഞ്ഞിപ്പലം: 'ഉപഭോക്തൃ സംരക്ഷണവും ശാക്തീകരണവും ഭാരതത്തില്‍' എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്സ് പഠനവകുപ്പില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു. സമാപന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ സ്റ്റഡീസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു സെമിനാര്‍. ചടങ്ങില്‍ ഡോ. ബി. വിജയന് പിള്ള അധ്യക്ഷനായി. ഡോ. കെ.ടി അബൂബക്കര്‍ സിദ്ദീഖ്, ഡോ. ഇ.കെ സതീഷ്, ഡോ.സുരേഷ് മിശ്ര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."